Image

അമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തു

പി പി ചെറിയാന്‍ Published on 14 August, 2019
അമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തു
ഡാലസ്: അമേരിക്കന്‍ എയര്‍ലൈന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരില്‍ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിങ് വിഭാഗത്തിലെ ജോലിക്കാരാണ് ഓഗസ്റ്റ് 13 ചൊവ്വാഴ്ച ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ ആസ്ഥാന കേന്ദ്രത്തിനു മുമ്പില്‍ ധര്‍ണയും പിക്കറ്റിങ്ങും നടത്തിയത്.

അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ഡാലസിലെ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തി ചേര്‍ന്നിരുന്നു. മണിക്കൂറിനു പത്ത് ഡോളറിനു താഴെ ശമ്പളം വാങ്ങുന്നവരാണ്. ശമ്പള വര്‍ധന ആവശ്യപ്പെട്ടു സമര രംഗത്തെത്തിയിരിക്കുന്നത്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു മത്സരിക്കുന്ന ബെര്‍ണി സാന്റേഴ്‌സ്, കമല ഹാരിസ് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചു.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഉച്ചയോടെ ടെര്‍മിനല്‍ ഡി യില്‍ എത്തിയാണ് പിക്കറ്റിങ് ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം മനസ്സിലാക്കുന്നു എന്നും, ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നും അമേരിക്കന്‍ എയര്‍ ലൈന്‍സ് അധികൃതര്‍ പറഞ്ഞു. സമരം  ചെയ്തു വഴി തടഞ്ഞുവെന്ന കുറ്റത്തിന് സമരക്കാര്‍ക്ക് 274 ഡോളര്‍ വീതം പിഴ വിധിച്ചു.
അമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തുഅമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തുഅമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക