കഴിഞ്ഞ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നൗഷാദ് എന്ന മനുഷ്യനാണ്. ദുരിതബാധിതർക്ക് തന്റെ സമ്പാദ്യമായ തുണിത്തരങ്ങൾ മുഴുവനായി കൊടുത്ത് മാതൃകയായി മാറിയ നൗഷാദ്. ഇയാൾ ചെയ്ത ഈ മഹത്തരമായ സംഭവത്തിന് കൈയ്യടിക്കുകയാണ് ഓരോ മലയാളികളും. ഇദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി തുടങ്ങിയ മുതൽ മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി താരവുമായ അഭിയുടെ മുഖച്ഛായയുണ്ടെന്ന് മലയാളികൾ ഒന്നടങ്കം പറഞ്ഞു . കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു.
എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്.എന്നു പറയുന്നുണ്ട്. ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് ലൈവില്‍ ആവര്‍ത്തിച്ചു. ശക്തമായ മഴയില്‍ പ്രല ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും. ഇന്ന് സ്നേഹത്തിന്റെ, നന്മയുടെ മുഖം നൗഷാദാണ്. ദുരിത പെയ്തില് എല്ലാം നഷ്ടമായവര്‍ക്ക് കച്ചവടത്തിന്റെ ലാഭകണ്ണുകള് ഒന്നുമില്ലാതെ സ്വന്തം സമ്ബാദ്യം മുഴുവന്‍ സമ്മാനിച്ച വ്യക്തിയാണ് നൗഷാദ്.