Image

ഹോളിവുഡ് താരങ്ങളെ പിന്തള്ളി ഹൃത്വിക് റോഷന്‍: സുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാമത്

Published on 16 August, 2019
ഹോളിവുഡ് താരങ്ങളെ പിന്തള്ളി ഹൃത്വിക് റോഷന്‍: സുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാമത്

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് റോഷന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്, ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ആദ്യ സ്ഥാനം പിടിച്ചിരിക്കുന്നത്.


ക്രിസ് ഇവാന്‍സ്, ഡേവിഡ് ബെക്കാം, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നീ താരങ്ങളെ പിന്തള്ളിയാണ് നടന്‍ ഒന്നാമതെത്തിയിരിക്കുന്നത്. 2016 ല്‍ നടന്ന വോട്ടെടുപ്പില്‍ ലോകത്തിലെ സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ ഹൃത്വിക് മൂന്നാമതായിരുന്നു.


ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയില്‍ പിന്നിലാക്കിയത്.വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഏറ്റവും സുന്ദരനായ ലോകനടനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ താരങ്ങളില്‍ സല്‍മാന്‍ ഖാന്‍ ആണ് ലോകത്തെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഏഴാം സ്ഥാനത്ത് ഉള്ളത്. ബ്രാഡ് പിറ്റ് ആണ് രണ്ടാം സ്ഥാനത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക