Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 August, 2019
ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍  ആഘോഷിച്ചു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യക മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു. ഓഗസ്റ്റ് എട്ടാം തീയതി  വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മക്കായി വി .കുര്‍ബ്ബാന അര്‍പ്പിച്ചു .ഓഗസ്റ്റ് 9-നു വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിരുനാള്‍ കൊടിയേറ്റ് ,വി .കുര്‍ബ്ബാന .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ സഹകാര്‍മ്മികത്വം വഹിച്ചു .

ഓഗസ്റ്റ് 10 ശനിയാഴ്ച്ച 5 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു ,ലദീഞ്ഞു ,പാട്ടു കുര്‍ബ്ബാനയ്ക്ക് റെവ ഫാ ബിജു ചൂരപ്പാടത്ത് OFM CAP മുഖ്യ കാര്‍മികത്വം വഹിച്ചു റെവ ഫാ ജോസഫ് ജെമി പുതുശ്ശേരില്‍ ,റെവ ഫാ സജി  പിണര്‍കയില്‍ ,റെവ ഫാ മാത്യു ചെറുകാട്ടുപറമ്പില്‍ എസ്.ഡി.ബി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു .റെവ ഫാ സജി പിണര്‍കയില്‍ വചന സന്ദേശം നല്‍കി .ദൈവാലയത്തിനു ചുറ്റും നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു .തുടര്‍ന്നു പാട്ടും നൃത്തവും  മിഡ്‌ജെറ്റ് കോമെടി ഷോയും അടങ്ങുന്ന കലാസന്ധ്യയും ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു .

ഓഗസ്റ്റ് 11 ഞായറാഴ്ച്ച രാവിലെ റാസ കുര്‍ബ്ബാനയ്ക്ക് റെവ ഫാ സജി പിണര്‍കയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു റെവ ഫാ മാത്യു ചെറുകാട്ടുപറമ്പില്‍ എസ്.ഡി.ബി  വചന സന്ദേശം നല്‍കി ,റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ ,റെവ ഫാ ബിനോയ് നെടുംപറമ്പില്‍ ഛഎങ ഇഅജ റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു .സെ മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും സെ മേരീസ് ടീമിന്റെ ചെണ്ടവാദ്യവും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

ഇടവക വികാരി റെവ ഫാ ജോസഫ് ജെമി പുതുശേരില്‍ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ് വലിയപറമ്പില്‍ പ്രെസുദേന്തിമാരായ ജോണി &ജൂബി ചക്കുങ്കല്‍ ,ബേബി & ബീന ചക്കുങ്കല്‍ ,സൈമണ്‍ &ബിജി ചക്കുങ്കല്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്‌
ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍  ആഘോഷിച്ചു ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍  ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക