Image

ടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ Published on 17 August, 2019
ടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി
ടെന്നസ്സി: അമ്മയേയും പതിനഞ്ച് വയസ്സ് പ്രായമുള്ള മകളേയും ക്രൂരമായി പീഡിപ്പിച്ച ശേഷം നിരവധി തവണ കുത്തി കൊലപ്പെടുത്തിയ പ്രതി സ്റ്റീഫന്‍ മൈക്കിള്‍ വെസ്റ്റിന്റെ (56) വധശിക്ഷ ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകിട്ട്  ഇസക്ട്രിക് ചെയറിലിരുത്തി നടപ്പാക്കിയതായി ടെന്നിസ്സി കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 1987 ലാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്.

1986ലായിരുന്നു സംഭവം അമ്മയും മകളും താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി മകള്‍ ഷീലാ റൊമിന്‍സിനെ (15) ബലാല്‍സംഗം ചെയ്തതിന് ശേഷം പതിനാല് തവണ വയറുഭാഗത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഷീലയുടെ അമ്മ വാണ്ട നെമിന്‍സിനേയും കത്തിക്കിരയാക്കി. നാല്‍പത് തവണയാണ് വാണ്ടയെ പ്രതി കുത്തിയത്.

33 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതി അവസാന നിമിഷം വരെ മോചനത്തിനായ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ടെന്നിസ്സില്‍ സാധാരണ വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കുന്നതെങ്കിലും പ്രതിക്ക് ഇലക്ട്രിക് ചെയര്‍ ആവശ്യപ്പെടുന്നതിനുള്ള നിയമം നിലവിലുണ്ട്.

1916 ന് ശേഷം ടെന്നിസ്സില്‍ നടപ്പാക്കുന്ന 137-ാമത് വധശിക്ഷയാണിത്. 2018 ആഗസ്റ്റ് മുതല്‍ നടപ്പാക്കുന്ന അഞ്ചാമത്തേതും. ജയിലില്‍ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ പുറത്ത് ഫ്രാങ്ക്‌ലിന്‍ കമ്മ്യൂണി ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ കെവിന്‍ റിഗ്‌സിന്റെ നേതൃത്വത്തില്‍ വധശിക്ഷക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

ടെന്നിസ്സി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്ന പ്രതിക്ക് അവസാന ഭക്ഷണത്തിന് 20 ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഫിലി ചീസ് സ്റ്റേക്കും, ഫ്രഞ്ച് ഫ്രൈയുമാണ് വെസ്റ്റ് ആവശ്യപ്പെട്ടത്.
ടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിടെന്നസ്സിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക