Image

നിലമ്ബൂരിന്‍റെ പുനരധിവാസത്തിന് സര്‍ക്കാര്‍ കൈവശമുള്ള ഭൂമി ഉപയോഗിക്കും: എകെ ബാലന്‍

Published on 17 August, 2019
നിലമ്ബൂരിന്‍റെ പുനരധിവാസത്തിന് സര്‍ക്കാര്‍ കൈവശമുള്ള ഭൂമി ഉപയോഗിക്കും: എകെ ബാലന്‍

നിലമ്ബൂരിലെ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.


തിരച്ചില്‍ തുടരുന്ന കവളപ്പാറയും പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്ബുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിലമ്ബൂരിലെത്തിയ മന്ത്രി എ കെ ബാലന്‍ ജില്ലാ കളക്ടര്‍, ഡി എഫ് ഒ എന്നിവരുമായി പുനരധിവാസം സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.


കവളപ്പാറ തിരച്ചില്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. മുണ്ടേരി ഫാം, വിവിധ ദുരിതാശ്വാസ കാമ്ബുകള്‍ എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.


മറ്റുള്ളവരെ മുണ്ടേരി ഫാമിലെ ഭൂമിയില്‍ പുനരധിവസിപ്പിക്കാനുള ശ്രമം നടത്തും. ഇക്കാര്യം ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ സംഘമാണ് മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.


തിരച്ചിലിനായി GPR സംവിധാനം ഇന്ന് കവളപ്പാറയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 21 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 38 മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക