Image

ദുരിതാശ്വാസ ക്യാമ്ബിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍

Published on 17 August, 2019
ദുരിതാശ്വാസ ക്യാമ്ബിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയ പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം മുഴുവന്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്ബില്‍ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചു എന്ന് മാത്രമേയുള്ളുവെന്നും മനസ്സില്ലാ മനസ്സോടെയാണ് ഇങ്ങനെ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.


ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സ: ഓമന കുട്ടന്‍ ഇപ്രകാരം പണം പിരിക്കേണ്ടി വന്നതെന്ന് ഇന്നലെ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല. ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തന്നെ ഓമനകുട്ടന്റെ പേരില്‍ ഒരു നടപടിയും ആവശ്യമില്ലെന്ന് വാദിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതിനെ സ്വാഗതം ചെയ്യുന്നു. ഓമനകുട്ടന്‍ പണം സ്വന്തമാക്കിയിട്ടില്ല.

അങ്ങനെയൊരു ആരോപണം ഇല്ല. അങ്ങനെ പണം പിരിക്കുന്നതിന് മുന്‍പ് പണം ഇല്ലായെന്ന കാര്യം അധികൃതരെ അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്. പക്ഷെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
josecheripuram 2019-08-17 11:19:42
You Guys teach your followers "For Bucket Pirieve"(Thotty )Collecection).The follower did the same thing.Why he was suspended.So teach your followers to do the right thing.Don't blame Elaphant for pissing in your pants because of fear.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക