Image

കല കുവൈറ്റ് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Published on 17 August, 2019
കല കുവൈറ്റ് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. കടുത്ത മഴയെ തുടര്‍ന്നു കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതിനായി കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി നല്‍കിയ 10 ലക്ഷം രൂപയുടെ ചെക്ക് നേതാക്കള്‍ മുഖ്യമന്ത്രിക്ക് കൈമാറി. 

കല കുവൈറ്റ് ട്രഷറര്‍ കെവി നിസാര്‍, ഫഹാഹീല്‍ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, കേന്ദ്രകമ്മിറ്റി അംഗം എം.പി. മുസ്ഫര്‍, മംഗഫ് ഈസ്റ്റ് യൂണിറ്റ് കണ്‍വീനര്‍ ജയചന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കല കുവൈറ്റ് തുടര്‍ന്നും ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് പ്രവാസി സമൂഹത്തില്‍ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. 

സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തുടര്‍പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവാസി സമൂഹത്തിന്റേയും സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി കല ഭാരവാഹികളോടു പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക