Image

പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്; രാക്ഷസനെക്കുറിച്ച്‌ മനസ്സ് തുറന്ന് വിഷ്ണു വിശാല്‍

Published on 18 August, 2019
പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്; രാക്ഷസനെക്കുറിച്ച്‌ മനസ്സ് തുറന്ന് വിഷ്ണു വിശാല്‍

ഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സംവിധായകന്‍ രാംകുമാര്‍ വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ ' രാക്ഷസന്‍'. ചിത്രം തീയ്യേറ്ററുകളില്‍ ഗംഭീര നേട്ടം കൊയ്തെങ്കിലും ഇതുവരെ ഒരു അവാര്‍ഡുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട സൈമ ഫിലിം അവാര്‍ഡ്സിലും 'രാക്ഷസന്' പുരസ്‌കാരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച്‌ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് വിഷ്ണു വിശാല്‍. ട്വിറ്ററിലൂടെ ആണ് താരം പ്രതികരിച്ചത്.


പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ഥ അവാര്‍ഡ് എന്നാണ് താരം പറഞ്ഞത്. 'പുരസ്‌കാരപ്പട്ടികകളിലൊന്നും ഇടംപിടിച്ചില്ലെങ്കിലും ചിത്രം കൈയടിച്ച്‌ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയും താരം അറിയിച്ചു.


'രാക്ഷസന്‍ ഒരു വിഭാഗത്തിലും ഇടംപിടിക്കാതെ മറ്റൊരു സിനിമാ അവാര്‍ഡ് കൂടി. പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ഥ അവാര്‍ഡ്. ഈ സിനിമയോട് നിങ്ങള്‍ കാട്ടിയ സ്നേഹത്തിന് നന്ദി. രാംകുമാര്‍, നിങ്ങളുടെ തിരക്കഥയില്‍ എനിക്ക് അഭിമാനം തോന്നുന്നു. ജിബ്രാന്‍ നല്‍കിയ പശ്ചാത്തല സംഗീതവും സാന്‍ ലോകേഷിന്റെ എഡിറ്റിംഗും അങ്ങിനെ തന്നെ' താരം ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക