Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം അത്തപ്പൂവിടല്‍ മത്സരം നടത്തുന്നു

ജോഷി വള്ളിക്കളം Published on 18 August, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം അത്തപ്പൂവിടല്‍ മത്സരം നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ ഏഴിനു സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിമന്‍സ് ഫോറം അത്തപ്പൂവിടല്‍ മത്സരം നടത്തുന്നു.

അസോസിയേഷന്റെ ഓണം ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് സിറ്റി മേയറായ മലയാളി ടോം ആദിത്യ, ഇല്ലിനോയി സ്റ്റേറ്റിലെ ബെല്‍വുഡി സിറ്റി മേയര്‍ ആന്‍ഡ്രേ ഹാര്‍വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ ഓണസദ്യ, 6 മുതല്‍ 7 മണി വരെ മീറ്റിംഗ്, 7 മുതല്‍ 10 വരെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അത്തപ്പൂവിടല്‍ മത്സരത്തിന്റെ നിബന്ധനകള്‍ ചുവടെ:

1. സമയം: സെപ്റ്റംബര്‍ 7, 2019 വൈകുന്നേരം 3 മുതല്‍ 4 വരെ.
2. 2 മുതല്‍ 4 വരെ അംഗങ്ങളാണ് ഒരു ടീമില്‍ വേണ്ടത്
3. അത്തപ്പൂവിന്റെ വലിപ്പം 5X5 അടി
4. ഫ്രഷ് ഫ്‌ളവര്‍/ ആര്‍ട്ടിഫിഷ്യല്‍ (പ്ലാന്റ് ഒറിജിനല്‍) എന്നിവ ഉപയോഗിക്കാവുന്നതാണ്.
5. പ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്.
6. രജിസ്‌ട്രേഷന്റെ അവസാന ദിനം സെപ്റ്റംബര്‍ 3.

വിജയികള്‍ക്ക് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിക്കുന്നത് മനോജ് അച്ചേട്ട്, രണ്ടാം സമ്മാനം ഫിലിപ്പ് പുത്തന്‍പുര, മൂന്നാം സമ്മാനം ഷാബു മാത്യു എന്നിവരാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം നടത്തുന്ന ഈ അത്തപ്പൂവിടല്‍ മത്സരത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍  റോസ് വടകര (708 662 0774), വിമന്‍സ് ഫോറം പ്രതിനിധികളായ ലീല ജോസഫ് (224 578 5262), മേഴ്‌സി കുര്യാക്കോസ് (773 865 2456) എന്നിവരുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഓണാഘോഷ ദിവസം താലപ്പൊലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വനിതകളും കുട്ടികളും കേരള വേഷത്തില്‍ വരേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക