Image

വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 23 മുതല്‍ ഡാളസില്‍.

ജീമോന്‍ റാന്നി Published on 19 August, 2019
വന്ദ്യ പൗലോസ് പാറേക്കര  കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 23 മുതല്‍ ഡാളസില്‍.
ഡാളസ് : സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും  ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ ഡാളസ്  നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ  ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 23rd, 24th & 25th (വെള്ളി ശനി ഞായര്‍ )   തീയതികളില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്  മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (11550 Luna Rd, Dallas, TX 75234) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും.  വൈകിട്ട് 6:30 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.  

വചനപ്രഘോഷണങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുകയും. ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 

റവ.ഡോ. എബ്രഹാം മാത്യു  2148864532
റവ ബ്ലെസിന്‍ കെ. മോന്‍ 9729510320
ജോബി. ജോണ്‍  2142353888 (കണ്‍വീനര്‍ )
ജോ ഇട്ടി  2146041058 (സെക്രട്ടറി )
ഫെബിന്‍ ജോജി (ട്രഷറര്‍ )  469 356 3621 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക