Image

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

Published on 19 August, 2019
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി
കല്‍പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. മാനന്തവാടി കാരക്കാമല മഠത്തിലാണ് സിസ്റ്ററിനെ പൂട്ടിയിട്ടത്. മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനും ശ്രമിച്ചു. പൊലീസ് സ്ഥലത്തെത്തിയാണു മുറിയുടെ വാതില്‍ തുറപ്പിച്ചത്.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിര്‍ദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. 
Join WhatsApp News
Jesus the Roman emperor Titus 2019-08-19 19:37:30
When they gonna tell the truth that Jesus is a Myth & Jesus & father god in the gospels are Roman emperors Titus & his father Flavian? The entire new testament is a product of the Romans. They were offering a peaceful Messiah Titus to the revolutionary zealots instead of their warrior Messiah. In fact, when you worship Jesus, you are worshipping Titus the Roman emperor god. Catholic church took that continuity. The crucifix stick on the Pope's staff is actually Ceaser. The church is still administered in Roman style. The cardinals replaced the Senators. Catholics should set aside what they learned in Religious classes and come out and read Flavius Joseph's -the Antiquities of the Jews; The Jewish war & then the gospels. Then you can see the similarity & the typology trick.-andrew
George 2019-08-19 19:00:19

ഈയവസരത്തിൽ പഴയൊരു എഫ് ബി പോസ്റ്റ് ഓർമ്മവരുന്നു : 
“മദര്‍ തെരേസയുടെ വിശുദ്ധ പദവി ആഘോഷമാക്കുന്ന ഓരോ മലയാളിയും സ്വന്തം സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കാന്‍ ബാധ്യസ്ഥരാണ്!! ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കുവാന്‍ അഹോരാത്രം പണിയെടുക്കുന്ന സഭക്ക് ചൂട്ട് പിടിക്കുന്ന ജനം എന്തുകൊണ്ട് ഈ സഭ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന് പോലും താത്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കുവാന്‍ തയാറാകണം. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്‍റെ കണക്കുകള്‍ താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന്‍ അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്??

.1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന ദുരൂഹ സാഹചര്യത്തില്‍ മടത്തിനുള്ളില്‍ കൊല്ലപ്പെട്ടു. തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില്‍ ആയിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയാം. 1993ല്‍ സിസ്റ്റര്‍ മേഴ്‌സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍മരിച്ചു. വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തിയതും നമ്മള്‍ കണ്ടതാണ്!! പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭാധികൃതര്‍ പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നത് മുകളില്‍ പറഞ്ഞ മാടന്‍ അരമനക്ക് ഉള്ളില്‍തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന്‍ ഉപകരിക്കും..!!

കൊലപാതകങ്ങള്‍ ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്‍കുട്ടികളെയും കന്യാസ്ത്രീകള്‍ ആകാന്‍ പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്‍കുട്ടികള്‍ തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്‍ആണ്. ഇത്തരം പീഡനങ്ങള്‍ അസഹനീയമായതിന്‍റെ പരിണിത ഫലങ്ങളാണ് മുകളില്‍ പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള്‍ മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള്‍ ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്‍ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്‍ക്കുവേണ്ടി??”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക