Image

മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്

Published on 19 August, 2019
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്
ന്യു യോര്‍ക്ക്: മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ദിന പരേഡില്‍ പതിനായിരങ്ങള്‍ മാഡിസന്‍ അവന്യുവിലൂടെ മാര്‍ച്ച് ചെയ്തു. മലയാളികളുടെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്നില്ല.

മാഡിസന്‍ അവന്യു 38-ം സ്റ്റ്രീറ്റില്‍ ആരംഭിച്ച് 26-ം സ്റ്റ്രീറ്റില്‍ അവസാനിച്ച ഏറ്റവും വലിയ ഇന്ത്യാ ദിന പരേഡില്‍ 35-ല്‍ പരം ഫ്‌ളോട്ടുകള്‍ ഭാരതീയ വൈവിധ്യത്തിന്റെ തെളിവായി. ഇന്ത്യയുടെ ബഹുസ്വരതയും ആത്മീയതയും തെളിയിച്ചു കൊണ്ട് വ്യത്യസ്ത മത വിഭാഗങ്ങളുടെയും സംഘടനകളുടെയും ഫ്‌ലോട്ടുകളും മാര്‍ച്ചിംഗ് ഗ്രൂപ്പുകളും പരേഡിനെ ആകര്‍ഷകമാക്കി.

കടുത്ത ചൂടിലും പരേഡിന്റെ ആവേശത്തിനു കുറവൊന്നു ഉണ്ടായില്ല.

അര നൂറ്റാണ്ടോടടുക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ്ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി, കണക്ടിക്കട്ട് (എഫ്.ഐ.എ) സംഘടിപ്പിച്ച 39-ം വാര്‍ഷിക പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും ആവേശം വിതറി.

പരേഡില്‍ മാര്‍ച്ച് ചെയ്യാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെത്തി. പക്ഷെ കാണികളായി ഇരു വശവും തിങ്ങി നിറഞ്ഞിരുന്നാവരുടെ എണ്ണം ഇത്തവണ കുറഞ്ഞതായി തോന്നി.ബോളിവുഡ് നടന്‍ സുനിയേല്‍ ഷെട്ടി ആയിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍. പഴയകാല താരത്തിന്റെ പ്രഭാവത്തീനു കാണികളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നു തോന്നുന്നു.

പരേഡിനു എപ്പോഴും നടിയോ നടനോ ഗ്രാന്‍ഡ് മാര്‍ഷല്‍ ആകണമെന്ന ചിന്താഗതി മാറ്റാന്‍ സമയമായെന്നു തോന്നുന്നു.

നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ ആഡം സില്‍ വര്‍, കഷ്മീരി കൂടിയായ നടി ഹിന ഖാന്‍, വില്ലന്‍ വേഷത്തിലൂടെ ബോളിവുഡിലെ 'ബാഡ് മാന്‍' എന്നു പേരെടൂത്ത ഗുല്ഷന്‍ ഗ്രോവര്‍, കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലിയു തുടങ്ങിവരും പങ്കെടുത്തു.

കടുത്ത ചൂടു കൊണ്ടാകണം 23-ം സ്റ്റ്രീറ്റില്‍ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനു സമീപം നിര്‍മ്മിച്ച സ്റ്റേജിലെ പ്രകടനം കാണാനും മുന്‍ വര്‍ഷത്തെയത്ര തിക്കുണ്ടായില്ല.

ഹിന്ദു, മുസ്ലിം (അഹമ്മദ്ദീയ) ക്രിസ്ത്യന്‍, ജയിന്‍ സംഘടനകളുടെ പങ്കളിത്തം ഇന്ത്യയിലെ മതസൗഹാര്‍ദ്ദത്തിനു തെളിവായി.

വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞു ധോല്‍ കൊട്ടി ന്രുത്തവും പാട്ടുമായി നീങ്ങിയ മറാത്തി വനിതകള്‍ ഈ വര്‍ഷവും കാണികളുടെ മനം കവര്‍ന്നു.

വെള്ള വസ്ത്രമണിഞ്ഞ ബ്രഹ്മകുമാരീസ് ശാന്തിയും മറ്റു ജീവികളോടു ബഹുമാനവും അഭ്യര്‍ഥിച്ചു. ആനന്ദ മാര്‍ഗ വിഭാഗവും പരേഡില്‍ മാര്‍ച്ച് ചെയ്തു.

സുന്ദര്‍ലാല്‍ ഗാന്ധി ഈ വര്‍ഷവും മഹാത്മാ ഗാന്ധിയുടെ വേഷമിട്ടെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വേഷത്തിലും ഒരാള്‍ എത്തിയതും കൗതുകമായി.

ഇന്ത്യന്‍ കോണ്‍സുലേറ്റ്, ടിവി ഏഷ്യ, പരീഖ് വേള്‍ഡൈ്വഡ് മീഡിയ, എയര്‍ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക്, തുടങ്ങി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഫ്‌ളോട്ട് അവതരിപ്പിച്ചു.

നമ്മൂടെ സൈന്യത്തെ സഹായിക്കുക, അവരെ അഭിവാദ്യം ചെയ്യുക എന്നതായിരുന്നു പരേഡിന്റെ തീം. ഇന്ത്യയിലും അമേരിക്കയിലും സൈന്യം നടത്തുന്ന ത്യാഗനിര്‍ഭരമായ സേവനത്തെ എഫ്.ഐ.എ. പ്രസിഡന്റ് അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.

പരേഡിനിടയില്‍ ഏതാനും പേര്‍ കാഷ്മീരിനു പിന്തുണയുമായി പ്ലാക്കാര്‍ഡുകളുമായി റോഡ് സൈഡിലുടേ എത്തി. കാഷ്മീരില്‍ ഇന്ത്യ അധിനിവേശം നടത്തിയെന്നും മാധ്യമങ്ങളെ നിയന്ത്രിച്ച് ജനങ്ങെളെ അടിച്ചമര്‍ത്തുന്നുവെനും പ്രകടനക്കാര്‍ വിതരണം ചെയ്ത നോട്ടീസ്സില്‍ ചൂണ്ടിക്കാട്ടി. (standwithkashmir.org)
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്ത്യാ ദിന പരേഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക