Image

ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞു വന്നപ്പോൾ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ് : മകള്‍ക്ക് പിന്നാള്‍ ആശംസ നേര്‍ന്ന് ലാല്‍ ജോസ്

Published on 20 August, 2019
ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞു വന്നപ്പോൾ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ് : മകള്‍ക്ക് പിന്നാള്‍ ആശംസ നേര്‍ന്ന് ലാല്‍ ജോസ്

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നയാളാണ് മലയാളത്തിന്റെ പ്രിയസംവിധായകന്‍ ലാല്‍ ജോസ്. അദ്ദേഹം േേഫസ്ബുക്കില്‍ പങ്കുവച്ച മൂത്തമകള്‍ ഐറിന്റെ വിവാഹ നിശ്ചയ വിഡിയോ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

 

 

 ഇപ്പോള്‍ ലാല്‍ ജോസിന്റെ ഇളയമകള്‍ കാതറിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും സോഷ്യല്‍ ലോകം ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെയായിരുന്നു കാതറിന്റെ ജന്‍മദിനം.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിന് ഇന്ന് ഇരുപതു വയസ്സ്. ഹാപ്പി ബര്‍ത്‌ഡേ ചക്കു എന്നാണ് ലാല്‍ ജോസ് മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. കാതറിന്‍ മാവിന്‍ തൈ നടുന്ന ചിത്രം ഇതോടൊപ്പം ലാല്‍ ജോസ് പങ്കുവച്ചിരുന്നു.

2018ൽ അച്ഛന് ജന്മദിനാശംസ നേർന്നുള്ള ലാൽ ജോസിന്റെ പോസ്റ്റും ശ്രദ്ധേയമായിരുന്നു. എന്റെ അപ്പച്ചനും ഞാനും തമ്മിൽ 26 വയസ്സിന്റെ വ്യത്യാസമെയുള്ളു. അപ്പച്ചൻ പ്ലാൻ ചെയ്യ്ത വഴികളിലൂടെ ആയിരുന്നില്ല എന്റെ യാത്ര. ഒരിക്കലും തടസ്സം പറയാതെ, ശുഭപ്രതീക്ഷയോടെ താങ്ങായി കൂടെ നിന്നു, അപ്പച്ചനായി പിന്നെ മുതിർന്ന കൂട്ടുകാരനായി. എന്നും ഞാൻ അങ്ങോട്ടു ആശ്രയിച്ചിട്ടേയുള്ളൂ. ഇനിയും ഏറെക്കാലം എനിക്കു കൂടെ വേണം. ലാൽ ജോസ് കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക