Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി

Published on 21 August, 2019
വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
ദമാം: വെസ്‌കോസ മലയാളി അസോസിയേഷന്‍ 2019-2020 പ്രവര്‍ത്തന വര്‍ഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറര്‍ സജു യാസറിന് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രിജിയും, അംഗം ധനീഷും പങ്കെടുത്തു. നാട്ടില്‍ യാസറിന്റെ പിതാവ് ഹസന്‍ കുഞ്ഞ് കുട്ടിയുടെ വീട്ടില്‍ എത്തി ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറി.  ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ലത്തീഫ് അറിയിച്ചു.


വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറിവെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക