Image

പ്രസിഡന്റ് ട്രമ്പിന്റെ ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള മോഹം

Niaz Abdullah/FB post Published on 22 August, 2019
പ്രസിഡന്റ് ട്രമ്പിന്റെ ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള മോഹം
ഡോണാള്‍ഡ് ട്രംപ് ഒരു പക്കാ റിയല്‍ എസ്റ്റേറ്റ് ടൈക്കൂണാണ്. പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ ആയുധക്കച്ചവടത്തിലും ശ്രദ്ധയൂന്നിയെന്നു മാത്രം. പ്രസിഡന്റായിട്ടും കച്ചവടക്കാരന്റെ വേഷം അഴിച്ചുവെക്കാന്‍ ട്രംപ് തയ്യാറല്ല. മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശം പോലും തനിക്ക് കിട്ടണമെന്നാണ് പ്രസിഡന്റിന്റെ നിലപാട്. ഡന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്റ് ദ്വീപിനുമേല്‍ ട്രംപ് കണ്ണുവെച്ചിട്ട് നാളേറെയായി. അതിനു കാരണമുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത എണ്ണ ശേഖരത്തിന്റെ 13 ശതമാനവും പ്രകൃതിവാതകത്തിന്റെ 30 ശതമാനവും കിടക്കുന്നത് ആര്‍ട്ടികിന്റെ ഭാഗമായ ഗ്രീന്‍ലാന്റിലാണെന്ന് പറയപ്പെടുന്നു.

പിന്നെയോ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. 21 ലക്ഷം ചതുരശ്ര കിലോ മീറ്ററാണ് വിസ്തൃതിയെങ്കിലും വെറും 57,000 മാത്രമാണ് ഗ്രീന്‍ലാന്റിലെ ജനസംഖ്യ. ഒരു പ്രശ്നമുള്ളത് ഗ്രീന്‍ലാന്റിന്റെ 75 ശതമാനവും ഐസ്‌കട്ടകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. അത് ഒഴിച്ചു നിര്‍ത്തിയാലും ധാരാളം കെട്ടിടങ്ങള്‍ പണിയാനുള്ള സ്ഥലമുണ്ട് അവിടെ. മൊത്തത്തില്‍ റിയല്‍ എസ്റ്റേറ്റിന് വിശാലമായ സ്‌കോപ്പ്!

ഡന്മാര്‍ക്കിലെ മാര്‍ഗരീത രാജ്ഞിയുടെ ക്ഷണപ്രകാരം സെപ്റ്റംബര്‍ രണ്ടിന് അവിടെ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു ട്രംപ്. അതിനിടയിലാണ് ഗ്രീന്‍ലാന്റിനെ വില്‍ക്കുന്നോയെന്ന ചോദ്യം യു.എസ് പ്രസിഡന്റ് എറിഞ്ഞത്. ഒരു പരമാധികാര രാജ്യത്തിന്റെ പ്രദേശം വില്‍ക്കുന്നോയെന്ന് പരസ്യമായി ചോദിച്ച പ്രസിഡന്റിന് അതേ നാണയത്തില്‍തന്നെ മറുപടി നല്‍കി ഡന്മാര്‍ക്ക് സര്‍ക്കാര്‍. ഗ്രീന്‍ലാന്റിനെ കണ്ട് പനിക്കേണ്ടെന്നായിരുന്നു ട്രംപിനോട് ഡാനിഷ് അധികൃതര്‍ പറഞ്ഞത്. ഡന്മാര്‍ക്കിന്റെ വനിതാ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്‍ ട്രപിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.

ഏതായാലും ഡന്മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി ട്രംപ് പ്രതിഷേധിച്ചിരിക്കുന്നു! ഗ്രീന്‍ലാന്റിന്റെ വില്‍പന സംബന്ധിച്ച ചര്‍ച്ചക്ക്പോലും ഡാനിഷ് പ്രധാനമന്ത്രി തയ്യാറാവാത്ത സ്ഥിതിക്ക് തന്റെ സന്ദര്‍ശനം നീട്ടിവെച്ചിരിക്കുന്നു എന്നാണ് ട്രംപിന്റെ ട്വീറ്റ് ഇതെന്തൊരു തരം പ്രസിഡണ്ടാണെന്ന് അമേരിക്കക്കാര്‍ മുമ്പേ ചോദിച്ചു തുടങ്ങിയതാണ്. ലോകം ചിരിക്കുമ്പോഴും ട്രംപ് എന്ന കോമാളിക്ക് പക്ഷേ, ഒരു കുലുക്കവുമില്ല.
read also

Trump renews attack on Denmark over Greenland


Washington, Aug 22 (IANS) US President Donald Trump has again tore into Denmark for shunning him.

"I thought that the Prime Minister's statement was nasty," Trump told the press on Wednesday, referring to Danish Prime Minister Mette Frederiksen, Xinhua reported.

"It was an inappropriate statement. All she has to do is say 'no, we wouldn't be interested'," Trump said. 

"Because she's not talking to me, she's talking to the United States of America. You don't talk to the United States that way, at least not under me," he added.

US news outlets recently cited official sources as saying that Trump had considered making a bid to purchase Greenland, an idea Trump later confirmed.

Trump said Greenland had strategic interest for the US, defending his position by saying that previous US Presidents had also floated the idea.

In a stern response, Frederiksen called the idea "absurd," triggering a backlash from Trump.

Trump later continued the rant on Twitter, blasting Copenhagen for not spending enough on military as a member of the North Atlantic Treaty Organisation (NATO).

"For the record, Denmark is only at 1.35 per cent of GDP for NATO spending. They are a wealthy country and should be at 2 per cent," Trump tweeted. 

"These countries have agreed to pay ONE HUNDRED BILLION DOLLARS more -- but still way short of what they should pay for the incredible military protection provided," read another tweet.

Trump on Tuesday announced postponing a scheduled visit to Denmark in early September.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക