Image

സിഫിന് ഇരുപത്തിയഞ്ച് വയസ്, സില്‍വര്‍ ജൂബിലി നിറവില്‍

Published on 23 August, 2019
സിഫിന് ഇരുപത്തിയഞ്ച് വയസ്, സില്‍വര്‍ ജൂബിലി നിറവില്‍


ജിദ്ദ : പ്രവാസ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം കാല്‍ നൂറ്റാണ്ടു പിന്നിടുന്നു. 1995 ല്‍ പ്രവാസി മലയാളികളിലെ ദീര്‍ഘ വീക്ഷണമുള്ള നേതാക്കന്മാര്‍ തുടക്കം കുറിച്ച സംഘടന ഇരുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുന്നു. ഡോക്ടര്‍ അബ്ദുള്ള മൂപ്പന്‍ പ്രസിഡന്റായും യൂസഫ് കുട്ടി ജനറല്‍ സെക്രട്ടറിയുമായി 1995 ലാണ് ജിദ്ദയില്‍ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം രൂപീകൃതമായത്.

കാലികമായ മാറ്റങ്ങള്‍ ഉള്‍കൊണ്ടായിരുന്നു എന്നും സിഫിന്റെ മുന്നേറ്റം, മിഡില്‍ ഈസ്റ്റില്‍ തന്നെ ഏറ്റവും പ്രശസ്തമായ കായിക സംഘടനയാണ് സിഫ്. ജൂനിയര്‍ അക്കാദമികളടക്കം 32 അഫിലിയേറ്റഡ് ക്ലബുകളും ആയിരത്തില്‍ പരം രജിസ്റ്റര്‍ ചെയ്ത കളിക്കാരുമുള്ള സംഘടന കൂടിയാണ് സിഫ്. ഇതിനകം തന്നെ 'സിഫ് ചാമ്പ്യന്‍സ് ലീഗിന്റെ' 18 എഡിഷനുകള്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്,

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സിഫിന്റെ പുതിയ സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുമെന്നും, വിപുലമായ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായിമായി ഒരുക്കിയിട്ടുണ്ടെന്നും സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡോ. അബ്ദുള്ള മൂപ്പന്‍, മുഹമ്മദലി വല്ലാഞ്ചിറ തുടങ്ങിയ മണ്മറഞ്ഞ നേതാക്കളുടെ അനുസ്മരണ ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകുമെന്നും ബേബി നീലാമ്പ്ര പറഞ്ഞു. സിഫിന്റെ സ്ഥാപക നേതാക്കളില്‍ മൂന്ന് തവണ പ്രസിഡന്റ്‌റും രണ്ടു തവണ ജനറല്‍ സെക്രട്ടറിയും ഒരു തവണ ട്രഷററുമായ കെ പി അബ്ദുസലാം മാത്രമാണ് ഇന്ന് ജിദ്ദയില്‍ തുടരുന്നത്,

ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് ഈ മഹത്തായ പ്രസ്ഥാനത്തിന്റെ ആദ്യ അമരക്കാരന്‍ ഡോക്ടര്‍ അബ്ദുല്ല മൂപ്പന്‍, അഞ്ചു തവണ പ്രസിഡന്റായിരുന്ന ഇന്നും സിഫിനൊപ്പം യാത്ര തുടരുന്ന കെ പി അബ്ദു സലാം, ഏഴു തവണ പ്രസിഡന്റ് പദവി അലങ്കരിച്ച ടി പി അഹമ്മദ്, രണ്ടു തവണ വീതം സിഫിനെ നയിച്ചമുന്‍ പ്രസിഡന്റ്മാരായ അസ്‌ലം ചേറാട്, കെ ഓ പോള്‍സണ്‍, മൂന്ന് തവണ പ്രസിഡന്റാവുകയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ മികവിലേക്കു സിഫിനെ ഉയര്‍ത്തുകയും ചെയത ഹിഫ്‌സുറഹ്മാന്‍ തുടങ്ങിയവരുടെ പ്രയത്‌നങ്ങളെ നന്ദിപൂര്‍വം സ്മരിച്ചു കൊണ്ടും അവരുടെ പാത പിന്തുടര്‍ന്ന് കൊണ്ടുമാണ് സിഫിനെ നയിക്കുന്നതെന്നും, സാമ്പത്തിക സാമൂഹിക പ്രതിസന്ധി ഘട്ടത്തിലും സിഫിനെ താങ്ങി നിര്‍ത്തുന്നത് ഈസ്‌റ്റേണ്‍ ഗ്രൂപ് ഓഫ് കമ്പനി,ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ് തുടങ്ങിയ മലയാളി സംരംഭകരാണെന്നും ബേബി നീലാമ്പ്ര പറഞ്ഞു

റിപ്പോര്‍ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക