Image

റുപേ കാര്‍ഡ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

Published on 24 August, 2019
റുപേ കാര്‍ഡ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'റുപേ കാര്‍ഡ്' ഔദ്യോഗികമായി പുറത്തിറക്കി. ശനിയാഴ്ച എമിറേറ്റ് പാലസില്‍ നടന്ന ചടങ്ങില്‍ ചാപ്പന്‍ ബോഗിന്റെ വില്പന കേന്ദ്രത്തില്‍നിന്നും ഒരു കിലോ 'മുതിച്ചൂര്‍ ലഡു' വാങ്ങി മോദി ഉദ്ഘാടനം നിര്‍വഹിച്ചു. 

ഇതോടെ അടുത്ത ആഴ്ച മുതല്‍ അബുദാബിയിലെ പ്രധാന 12 വില്പന കേന്ദ്രങ്ങള്‍ വഴി റുപേ കാര്‍ഡ് സ്വീകരിക്കാന്‍ തുടങ്ങുമെന്ന് അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു. റുപേ കാര്‍ഡ് ഏര്‍പ്പെടുത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ. 

ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് ഇതോടെ പ്രാബല്യത്തിലാകുക.കാര്‍ഡിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ നടക്കുന്നത് നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും യുഎഇയിലേത് മെര്‍ക്കുറി പേയ്‌മെന്റ് സര്‍വീസ് വഴിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക