ഓസ്ലോ (നോര്‍വെ): പ്രവാസി മലയാളികള്‍ക്കായുള്ള 2019ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഓഗസ്റ്റ് 24 ന് ഓസ്ലോയിലെ സ്‌കാന്‍ഡി സോളി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നോര്‍വെ നൊതോടന്‍ സിറ്റി മേയര്‍ ഗ്രീ ഫുഗ്ലെസ്‌റ്റെവയിറ്റ് ബ്ലോക്‌ലിങര്‍, നോര്‍വേ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
വി.എ.ഹസന്‍ (ദുബായ്), ഡോ. ലാലി സാമുവല്‍ (ന്യൂസിലന്റ്), ബാബു വര്‍ഗീസ് ( യുഎസ്എ), ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്‍), ബിജു വര്‍ഗീസ് (ഇന്ത്യ) റ്റി.ബി. കുരുവിള (ജപ്പാന്‍), മികച്ച പ്രവാസി മലയാളി സംഘടന എന്റെ കേരളം ഓസ്‌ട്രേലിയയ്ക്കു വേണ്ടി പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍, സെക്രട്ടറി ആല്‍ഫ്രഡ് മാത്യു എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
നോര്‍വേയിലെ ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ അമര്‍ ജീത്, ജൂറി ചെയര്‍മാന്‍ ഐവാന്‍ നിഗ്ലി, മുന്‍ ഗര്‍ഷോം പുരസ്‌കാര ജേതാവ് അബ്ദുള്ള കോയ, നോര്‍വേജിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിന്ദു സാറ വര്‍ഗീസ്, സ്‌കാന്‍ഡിനേവിയന്‍ ടൂര്‍സ് ഡയറക്ടര്‍ ജോസ്റ്റീന്‍ മീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍, ജയ്‌ജോ ജോസഫ്, ബി.എ. ശ്രീകുമാര്‍, ജോളി ജോസഫ്, ജോസ് തറയില്‍ ജോണ്‍, എബജിന്‍ ജോണ്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുന്‍ കര്‍ണാടക എംഎല്‍എ ഐവാന്‍ നിഗ്ലി ചെയര്‍മാനായും നോര്‍വെ ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ബിന്ദു സാറ വര്‍ഗീസ്, മലയാളം സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ. അന്‍വര്‍ അബ്ദുള്ള, ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്