Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ വോളിബോള്‍ ജൂണ്‍ 9 ന്

Published on 05 May, 2012
മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ വോളിബോള്‍ ജൂണ്‍ 9 ന്
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. എം.എം.എഫ് വോളിബോള്‍ കപ്പ് 2012 സ്പ്രിങ്ങേഴ്‌സ് ലെസിഷോര്‍ സെന്ററില്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 10.30 മുതല്‍ രാത്രി 8.00 മണി വരെ നടക്കും. വിജയികള്‍ക്ക് 1000 ഓസ്‌ട്രേലിയന്‍ ഡോളറും എം.എം.എഫ് എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. മലയാളി കമ്മ്യൂണിറ്റികളിലെ ടീമുകളെ മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. 

പങ്കെടുക്കുന്ന ടീമുകളെ 34 ഗ്രൂപ്പുകളായി തരംതിരിക്കുന്നതാണ്. ആദ്യ റൌണ്ടില്‍ ഓരോ ടീമും ഗ്രൂപ്പിലെ മറ്റു ടീമുകളുമായി മത്സരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ അടുത്ത റൗണ്ടില്‍ പ്രവേശിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ഷാജി വര്‍ഗീസ് (0401865790), വിജേഷ് കെ. വിജയന്‍ (0411221382), സിന്റോ പാറേക്കാട്ടില്‍ (0434552909) എന്നിവരെ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക