Image

ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം

ഫ്രാൻസിസ് തടത്തിൽ Published on 28 August, 2019
ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം
ന്യൂജേഴ്‌സി: സംസ്‌ഥാന സർക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാന) നടപ്പാക്കുന്ന ഫൊക്കാന ഭവനം  പ്രോജക്ടട്ടിന്റെ ആദ്യഘട്ടം പൂർത്തിയായി.ഒക്ടോബറിൽ ആദ്യ ഘട്ടത്തെ 10 വീടുകളുടെ താക്കോൽ ദാനം നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വ്യക്തികൾ, സംഘടനകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സ്പോന്സര്ഷിപ്പോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തെ 10 വീടുകൾ നിർമ്മിക്കുന്നതിനുള്ള തുക നേരത്തെ തന്നെ   സ്‌പോൺസർമാരിൽ നിന്ന് സ്വരൂപിച്ചിരുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള സ്‌പോൺസർമാർ ആയി പലരും എത്തിയിട്ടുണ്ട്. കൂടുതൽ സ്പോൺസർമാരെ ലഭിച്ചാൽ പദ്ധതി ത്വരിതഗതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന്   ഭവനം  പ്രോജക്ടട്ടിന്റെ കോർഡിനേറ്ററും ഫൊക്കാന ട്രഷററുമായ  സജിമോൻ ആന്റണി പറഞ്ഞു. സ്പോന്സര്ഷിപ്പിന് താത്പര്യമുള്ളവർ ബന്ധപ്പെടുക:ഇമൈൽ: 
sajimonantony1@yahoo.com, ഫോൺ: 862-432-2361.

കേരളത്തിൽ അടുത്തകാലത്തുണ്ടായ മഹാപ്രളയത്തെ അതിജീവിച്ചുകൊണ്ടാണ് ആദ്യ ഘട്ട വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഒക്ടോബറിൽ തന്നെ താമസയോഗ്യമാക്കുവാൻ കഴിഞ്ഞത്. വീടുകളുടെ നിര്മ്മാണം എത്രയും വേഗം  പൂർത്തിയാക്കി ഒക്ടോബറിൽ തന്നെ താക്കോൽ ദാനം നിർവഹിക്കുമെന്ന് പ്രസിഡണ്ട് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറർ  സജിമോൻ ആന്റണി എന്നിവർ അറിയിച്ചു. 

കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്ക് വേണ്ടി വീടുകൾ നിർമ്മിച്ചു നൽകാൻ  2019 ജനുവരിയിലാണ് ഫൊക്കാന കേരളസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട 100 പേർക്ക് വീട് നിർമിച്ചു നൽകുന്നതിനു സഹകരിക്കാൻ ഫൊക്കാന ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വച്ച് ഈ പദ്ധതിയുടെ ഉദ്‌ഘാടനം നർവഹിച്ചിരുന്നു. .  

 2019 അവസാനത്തോടെ 100 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് മാസത്തിൽ ആരംഭിച്ച ആദ്യ ഘട്ട വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയാകാറായപ്പോഴാണ് വീണ്ടും പ്രളയം തകർത്താടാൻ തുടങ്ങിയത്. 100 വീട് എന്ന ലക്‌ഷ്യം കൈവരിച്ചാൽ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായി മാറും ഈ പദ്ധതി, അമേരിക്കയിലെ ഇതര മലയാളി സംഘടനകൾക്കും സംഘടനകളുടെ സംഘടനകൾക്കും കൈവരിക്കാൻ കഴിയാത്ത നേട്ടമായിരിക്കും ഇത്. ഫൊക്കാന പ്രസിഡണ്ട് മാധവൻ നായർ കേരളത്തിൽ ദിവസങ്ങളോളം ചെലവഴിച്ചാണ് ഈ പദ്ധതിക്ക് അന്തിമ രൂപം നൽകുന്നത്. സെക്രട്ടറി ടോമി കൊക്കാടിന്റെയും അസ്സോസിയേറ്റ് ട്രഷറർ പ്രവീൺ തോമസിന്റെയും ഊറ്റ പിന്തുണയാണ് ഈ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നതെന്നും സജിമോൻ ആന്റണി പറഞ്ഞു.

രണ്ടു മുറി, ഹാൾ, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികൾക്ക് നിർമ്മിച്ചു നൽകുന്നത്.  ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവർ നൽകേണ്ടത്  1100 ഡോളർ ആണ്. ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സർക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു  ക്രമീകരിക്കും. FOKANA യുടെ പേരിൽ  അയക്കേണ്ട ചെക്കുകളുടെ മെമ്മോയിൽ ഭവനം പ്രോജക്ടട്ട് എന്നും രേഖപ്പെടുതേണ്ടതാണ് . ഈ പദ്ധതിയിലേക്ക് ഭാഗഭാക്കാകുന്നവരെ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്സിൽ 2020 ൽ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവെൻഷനിൽ ആദരിക്കുന്നതാണ്. ഇവർക്ക് ഫൊക്കാന കൺവെൻഷനിൽ വച്ച്  ബഹുമതി പത്രവും ഫലകവും നൽകി ആദരിക്കും. അഞ്ചോ അതിലധികമോ വീടുകൾ നിർമ്മിക്കാൻ മെഗാ സ്പോൺസർഷിപ്പിനു തയാറാകുന്ന വ്യക്തികൾക്കും  സംഘടനകൾക്കും കൺവെൻഷനിൽ വച്ച്  പ്രത്യേക അംഗീകാരവും ആദരവും നൽകുന്നതാണ്.  ഏറ്റവും കൂടുതൽ വീടുകൾക്ക്  സ്‌പോൺസർഷിപ് നൽകൂന്ന വ്യക്തിക്കോ സംഘടനക്കോ പ്രത്യേക പുരസ്‌ക്കാരവും നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നു ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബുംമറ്റു  ട്രസ്റ്റീ ബോർഡ് അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും  അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക