Image

മാതളനാരങ്ങയും കുഞ്ഞങ്ങളുടെ ബുദ്ധിവളര്‍ച്ചയും

Published on 28 August, 2019
മാതളനാരങ്ങയും കുഞ്ഞങ്ങളുടെ ബുദ്ധിവളര്‍ച്ചയും
മാതളനാരങ്ങ കഴിക്കുന്നത് ഗര്‍ഭസ്ഥശിശുക്കളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കണ്ടെത്തല്‍. പോളിഫിനോള്‍സ് ധാരാളം അടങ്ങിയതാണ് മാതളനാരങ്ങ. ഇതാണ് കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് അനുകൂലമാകുന്നത്. ആന്റിഓക്‌സിഡന്റ് വിഭാഗങ്ങളായ മേിിശര മരശറ, ലഹഹമഴശമേിിശി െഎന്നിവ ചേര്‍ന്നതാണ് പോളിഫിനോള്‍സ്. നട്‌സ്, ബെറി, റെഡ് വൈന്‍, ചായ എന്നിവയില്‍ ഇതുണ്ട്.

Itnrauterine growth retsriction (IUGR) അതായതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് തകരാറുകള്‍ സംഭവിക്കുന്ന അവസ്ഥയിലുള്ള അമ്മമാരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ IUGR സാധ്യതയുള്ള അമ്മമാര്‍ക്ക് 2443 ആഴ്ചകള്‍ക്കിടയില്‍ എട്ടു ഔന്‍സ് മാതളനാരങ്ങയുടെ നീര് കൊടുത്തിരുന്നു. ഇതവരുടെ പ്രസവസമയം വരെ ദിവസവും തുടരുകയും ചെയ്തു. ഇവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടതിനെക്കാള്‍ ബ്രെയിന്‍ ഡവലപ്പ്‌മെന്റ് ഉള്ളതായി പരിശോധനകളില്‍ ഗവേഷകര്‍ കണ്ടെത്തി.

അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്നു നേരത്തെതന്നെ കണ്ടെത്തിയതാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുകയും ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക