Image

യൂറോപ്യന്‍ രാജ്യങ്ങളില്‍ മീസില്‍സ് വീണ്ടും പടരുന്നതായി റിപ്പോര്‍ട്ട്

Published on 30 August, 2019
യൂറോപ്യന്‍ രാജ്യങ്ങളില്‍ മീസില്‍സ് വീണ്ടും പടരുന്നതായി റിപ്പോര്‍ട്ട്
ബ്രസല്‍സ്: നാലു യൂറോപ്യന്‍ രാജ്യങ്ങളില്‍ മീസില്‍സ്(കുഞ്ഞുങ്ങളെ ബാധിക്കുന്ന അഞ്ചാംപനി) വീണ്ടും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. അല്‍ബേനിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് മീസില്‍സ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പില്‍ നിന്ന് തുടച്ചുമാറ്റിയതായിരുന്നു ഈ പകര്‍ച്ചവ്യാധി. വാക്‌സിന്‍ വഴിയാണ് രോഗത്തെ പ്രതിരോധിക്കുക.

ഈ വര്‍ഷം മൂന്നരലക്ഷത്തിലേറെ മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 25 വര്‍ഷത്തിനിടെ യു.എസില്‍ ഏറ്റവും കൂടുതല്‍ മീസില്‍സ് റിപ്പോര്‍ട്ട് ചെയ്തതും ഈ വര്‍ഷമാണ്. കോംഗോ, മഡഗാസ്കര്‍, യുക്രെയ്ന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കേസുകള്‍.

ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിന്‍ എടുത്തവരാണെങ്കില്‍ പിന്നീട് മീസില്‍സ് ഉണ്ടാകില്ല. വാക്‌സിന്‍ നല്‍കുന്നതിന്‍െറ തോത് കുറഞ്ഞാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക