Image

കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബര്‍ അഞ്ചിന്

Published on 01 September, 2019
കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബര്‍ അഞ്ചിന്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) കഴിഞ്ഞ 29 വര്‍ഷങ്ങളായി നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ മാതൃഭാഷ സംഗമം സെപ്റ്റംബര്‍ അഞ്ചാം തീയതി വ്യാഴാഴ്ച വൈകിട്ട് ആറിനു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കളില്‍ വച്ച് സംഘടിപ്പിക്കുന്നു. പ്രമുഖ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകനായ മധുപാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പന്‌കെടുക്കും.

2017 മുതല്‍ കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍, കുവൈറ്റ് ചാപറ്ററിന്റെ സഹകരണത്തോടു കൂടിയാണ് ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നത്. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി സിലബസ്സുകള്‍ കേന്ദ്രീകരിച്ചു നടന്ന പഠനോത്സവങ്ങളില്‍ മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികള്‍ വളരെ മികവാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയിരുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ ആരംഭിച്ച 71 ഓളം അവധിക്കാല ക്ലാസ്സുകളിലായി 2000 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ഥിനികളാണ് മലയാള ഭാഷയേയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കുവാനെത്തിയത്.

കുട്ടികളും രക്ഷകര്‍ത്താക്കളും മാതൃഭാഷ പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഈ വര്‍ഷത്തെ മാതൃഭാഷ സംഗമത്തില്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറും. മാതൃഭാഷ അദ്ധ്യാപകരേയും, ക്ലാസ്സുകള്‍ക്കായി സെന്ററുകള്‍ നല്‍കിയവരേയും പരിപാടിയില്‍ ആദരിക്കും. പ്രവര്‍ത്തന വര്‍ഷം മുഴുവന്‍ മാതൃഭാഷ പഠനം സഫലീകരിക്കുക എന്ന ആശയത്തോടു കൂടി നടക്കുന്ന തുടര്‍ പഠന ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കുന്നതാണ്. കുവൈറ്റിലെ മുഴുവന്‍ ഭാഷാ സ്‌നേഹികളേയും ഈ സാംസ്‌കാരിക സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക