Image

സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു

Published on 01 September, 2019
 സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു
എഡിസണ്‍, ന്യു ജെഴ്‌സി: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ ഗ്രൂപ്പുകളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂജേഴ്സിയിലെ ഇസ്‌ലിനില്‍ (എഡിസന്‍)തുറന്നു.

തിങ്ങി നിറഞ്ഞ അഭിജാത സദസിനു മുന്നില്‍ വുഡ്ബ്രിഡ്ജ് ടൗണ്‍ഷിപ്പ് മേയര്‍ ജോണ്‍ മക്കാര്‍മാക്, 1348 ഓക്ക് ട്രീ റോഡിലുള്ള ഷോറൂം ഉദ്ഘാടനം ചെയ്തു. ചൗപ്പട്ടി റെസ്റ്റോറന്റിനു എതിര്‍ വശത്താണു ഷോറും.

രണ്ടു വര്‍ഷം മുന്‍പ് ഒരു ഭംഗിയുമില്ലാത്ത ഒരു കെട്ടിടമായിരുന്നു ഇതെന്നു മേയര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത് മാസ്മര ഭഗിയോടെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ടൗണ്‍ഷിപ്പിനു കൂടുതല്‍ വരുമാനം കൊണ്ടു വരുന്ന സ്ഥാപനത്തിനു എല്ലാവിധ വിജയങ്ങളും നേരുന്നതായി അദ്ധേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലായി 250-ല്പരം ഷോറൂമുകളും മറ്റു സ്ഥാപനങ്ങളുമുള്ള മലബാര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശ്രീ എംപി അഹമ്മദ്, കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി; മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഷംലാല്‍ അഹമ്മദ്; മലബാര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. അബ്ദുള്‍ സലാം; ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെ.പി. ആഷര്‍ ഓ; യുഎസ് ഓപ്പറേഷന്‍സ് പ്രസിഡന്റ് ശ്രീ ജോസഫ് ഈപ്പന്‍; യുഎസ് ഓപ്പറേഷന്‍സ് ഹെഡ് ശ്രീ. ജാസര്‍ റായറോത്ത്; ചിക്കാഗോ ബ്രാഞ്ച് ഹെഡ് ശ്രീ ദീപന്‍ ലഖ; മഹേഷ് ഷാ, മറ്റ് ഡയറക്ടര്‍മാര്‍, മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നവംബറിലാണു 250-മത്തേതും യുഎസ്എയില്‍ അദ്യത്തേതുമായ ഷോറും ചിക്കാഗോയില്‍ തുറന്നത്. ഇന്ത്യന്‍ ബിസിനസുകള്‍ കേന്ദ്രീകരിച്ചിട്ടുള്ള വെസ്റ്റ് ഡിവോണ്‍ അവന്യൂവിലണു ഷോറൂം. (2652 വെസ്റ്റ് ഡിവോണ്‍ അവന്യൂ, ഇല്ലിനോയി)

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, യുഎസ്എ എന്നിവിടങ്ങളില്‍ പത്ത് രാജ്യങ്ങളിലായിറീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലീകരണത്തിന്റെ ഭാഗമായി നിലവിലുള്ള വിപണികളിലും ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്ട്രേലിയ, കാനഡ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഷോറൂമുകള്‍ സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ആഗോള വിപുലീകരണ പദ്ധതിക്ക് അനുസൃതമായി ഇന്ത്യയിലും വിദേശത്തും വരുന്ന 6 മാസത്തിനുള്ളില്‍ 21 പുതിയ സ്റ്റോറുകള്‍ തുറക്കും.

ഉദ്ഘാടനം പ്രമാണിച്ച് ഒട്ടേറേ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1,000ഡോളറിന്റെ സ്വര്‍ണ്ണാഭരണം വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പായും ഒരു സ്വര്‍ണ്ണ നാണയം ലഭിക്കും. 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍' കൂപ്പണുകള്‍ വഴി ഭാഗ്യമുണ്ടെങ്കില്‍ 100 സ്വര്‍ണ്ണ നാണയങ്ങള്‍ വരെ തല്‍ക്ഷണം നേടാം.

ഇതിനു പുറമെ 1000 ഡോളറിനു ഡയമണ്ട് ജ്വല്ലറി വാങ്ങിയാല്‍ ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ 22 കാരറ്റ് (916) പഴയ സ്വര്‍ണം പുതിയ ജ്വല്ലറിയായി മാറ്റുമ്പോള്‍ 100% വില കിട്ടും. പുതിയ ആഭരണത്തിന്റെ പണിക്കൂലി മാത്രം നല്കിയാല്‍ മതി.

ഈ ഓഫറുകളെല്ലാം സെപ്റ്റംബര്‍ 29 വരെ മാത്രമാണ്.

ആധുനിക, സ്റ്റൈലിഷ്, പരമ്പരാഗത, സമകാലിക ഡിസൈനര്‍ ആഭരണങ്ങളുടെമഹാ ശേഖരം ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കടയില്‍ കയറിയാല്‍ സ്വര്‍ണ-വജ്ര പ്രഭയില്‍ കണ്ണഞ്ചിപ്പോകും.

ആഭരണങ്ങളുടെ വിസ്മയകരമായ ഭംഗിയും ക്ലാസിക് ഡിസൈനുകളും മനം കവരുന്നതാണ്. സ്വര്‍ണം, പ്ലാറ്റിനം, ഐജിഐ/ജിഐഎ സാക്ഷ്യപ്പെടുത്തിയ വജ്രങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിലയേറിയ രത്‌നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് മായാലോകം സ്രുഷ്ടിക്കുന്നു, തികച്ചും ഹ്രുദയാവര്‍ജകം.

മലയാളികളെ മാത്രമല്ല മുഖ്യധാര സമൂഹത്തെയും ലക്ഷ്യമിടുന്നതാണു ഷോറൂം. 
 സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു സ്വര്‍ണ പ്രഭയില്‍ മലബാര്‍ ഗോള്‍ഡ് ആണ്ട് ഡയമണ്ട്‌സ് ഷോറൂം ന്യുജെഴ്‌സിയില്‍ തുറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക