Image

നീന്തല്‍ രോഗ പ്രതിരോധശക്തി കൂട്ടും

Published on 05 September, 2019
നീന്തല്‍ രോഗ പ്രതിരോധശക്തി കൂട്ടും
നീന്തല്‍ പേശീബലവും ശാരീരികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധവും നല്‍കുന്നുവെന്ന് വിദഗ്ധര്‍.

നീന്തുമ്പോള്‍ ശ്വാസകോശത്തിന്റെ ക്ഷമത വര്‍ദ്ധിക്കുന്നു. നീന്തലിനിടെ ഓരോതവണ ശ്വാസം അകത്തേക്കെടുക്കുമ്പോഴും കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലേക്കെത്തുന്നതാണ് കാരണം. ആസ്തമയുള്ളവര്‍ നീന്തിക്കോളൂ, രോഗശമനവും ആരോഗ്യവും ഉറപ്പ്. നീന്തിയാല്‍ അമിതവണ്ണം അകന്ന് ആകാരസൗന്ദര്യം ലഭിക്കും. വേഗത്തില്‍ നീന്തുന്നത് രക്തചംക്രമണം വേഗത്തിലാക്കി ഹൃദയത്തിന്റെ പമ്പിങ്ങ് കൂട്ടുന്നു. മാനസിക പിരിമുറുക്കവും ടെന്‍ഷനും അകലും.  മനസിന് ശാന്തതയും ക്ഷമയും ഏകാഗ്രതയും ലഭിക്കും.

നട്ടെല്ലിനും പുറത്തെ മസിലുകള്‍ക്കും ശരിയായ വ്യായാമം നല്‍കുന്നതിനാല്‍ പുറംവേദന, നട്ടെല്ല് വേദന എന്നിവയുള്ളവര്‍ മലര്‍ന്ന് നീന്തല്‍ പരിശീലിക്കുക. കഴുത്ത്, നെഞ്ച്, കൈകാലുകള്‍ എന്നിവ കരുത്തുള്ളതാകും. നീന്തുന്നവരുടെ ഹൃദയഭിത്തികള്‍ക്ക് ആരോഗ്യം കൂടും. നീന്തല്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കും. ശരീരം അയവും വഴക്കവുമുള്ളതാക്കി മാറ്റാനും സഹായിക്കും. ഓര്‍ക്കുക, ഭക്ഷണം കഴിച്ചയുടന്‍ നീന്തുന്നത് ആരോഗ്യകരമല്ല.

നീന്തല്‍ രോഗ പ്രതിരോധശക്തി കൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക