Image

യുവത്വം നിലനിര്‍ത്താനും ഗ്രീന്‍ ടീ

Published on 06 September, 2019
യുവത്വം നിലനിര്‍ത്താനും ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ശീലമാക്കുന്നതിലൂടെ യുവത്വം നിലനിര്‍ത്താനാകുമെന്ന് വിദഗ്ധര്‍.  ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്. ഇത് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും.  പോളിഫീനോള്‍സ് എന്നറിയപ്പെടുന്ന  ആന്‍റി ഓക്‌സിഡന്‍റുകള്‍ ഗ്രീന്‍ടീയില്‍ സമൃദ്ധം.    ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്ക്കുന്നതിനും സഹായകം.

ഗ്രീന്‍ ടീ ശീലമാക്കിയാല്‍ രക്തസമ്മര്‍ദം നിയന്ത്രിതമാക്കാം. സ്‌ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.   ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഗ്രീന്‍ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക