കൊച്ചി: ഷൂട്ടിങ്ങിനിടെ നടന് ജയസൂര്യയ്ക്ക് പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യയ്ക്ക് പിരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു
ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ മുന്‍ ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയും ജയസൂര്യയക്ക് പരിക്കേറ്റിരുന്നു. അന്ന് താരത്തിന്റെ വലതുകാലിനാണ് പരിക്കേറ്റിരുന്നത്.