Image

തിരൂര്‍ മണ്ഡലം യൂത്ത് ലീഗ് സമ്മേളനം അബുദാബിയില്‍

Published on 07 September, 2019
തിരൂര്‍ മണ്ഡലം യൂത്ത് ലീഗ് സമ്മേളനം അബുദാബിയില്‍
അബുദാബി : 'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി തിരൂര്‍ മണ്ഡലം മുസ് ലീം യൂത്ത് ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി കെഎംസിസി കമ്മിറ്റി യുഎഇ യില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ എക്‌സ്പാട്രിയേറ്റ്‌സ് സുമിത്ത് അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് ഓഡിറ്റോറിയത്തില്‍ നടന്നു .

തിരൂര്‍ മണ്ഡലം മുസ് ലീം ലീഗ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎംസിസി തിരൂര്‍ മണ്ഡലം പ്രസിഡന്റ് ടി.ഇ. വഹാബ് അധ്യക്ഷത വഹിച്ചു. കെ എംസിസി തിരുര്‍ മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കാലാടി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് കാളിയാടന്‍ ഉപഹാര സമര്‍പ്പണം നടത്തി. തിരൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.വി. സമദ്, ജനറല്‍ സെക്രട്ടറി എം.പി. മജീദ്, വൈസ് പ്രസിഡന്റ് ടി.വി. ജലീല്‍ വൈരങ്കോട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ.കെ. അഷറഫ്, നാസര്‍ കുറുകത്താണി, സി.കെ. സമീര്‍.ആര്‍. എം. മൊയ്തീന്‍ കുട്ടി, ടി.പി. അബ്ദുല്‍ ഖരീം, സി.ബാവ , ഹാരിസ് പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്:ടി.വി. അബ്ദുള്‍ ജലീല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക