Image

അല്ലിയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസയുമായി അച്ഛന്‍

Published on 08 September, 2019
അല്ലിയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസയുമായി അച്ഛന്‍

പൃഥ്വിരാജിന്‍റെ മകള്‍ അല്ലിയെന്നു വിളിക്കുന്ന കുറുമ്ബികുട്ടിയായ അലംകൃതയുടെ അഞ്ചാമത്തെ പിറന്നാളാണിന്ന്‍.


പിറന്നാള്‍ ദിനത്തില്‍ മകളുടെ നല്ലൊരു ചിത്രത്തോടൊപ്പം 'എല്ലായ്പ്പോഴും നീ ഞങ്ങളുടെ അഭിമാനമാണ് എന്ന്‍ പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മാത്രമല്ല പിറന്നാളാശംസകള്‍ നേരുന്നവര്‍ക്ക് അല്ലിയുടെ വക നന്ദിയും താരം കുറിച്ചിട്ടുണ്ട്.


'പിറന്നാള്‍ ആശംസകള്‍ അല്ലി... ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി നന്ദി പറയുന്നു'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക