Image

ഫോമാ വില്ലേജ്; സണ്‍ഷൈന്‍ റീജിയണ്‍ സംഘടനകള്‍ക്ക് അഭിനന്ദനങ്ങള്‍: ബിജു തോണിക്കടവില്‍

അനില്‍ പെണ്ണുക്കര Published on 08 September, 2019
ഫോമാ വില്ലേജ്; സണ്‍ഷൈന്‍ റീജിയണ്‍  സംഘടനകള്‍ക്ക് അഭിനന്ദനങ്ങള്‍: ബിജു തോണിക്കടവില്‍
ഫോമാ വില്ലേജ് പ്രൊജക്ടുമായി സഹകരിച്ച സണ്‍ഷൈന്‍ റീജിയനിലുള്ള അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് റീജിയന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സണ്‍ഷൈന്‍ റീജിയണ്‍ ആര്‍. വി.പി ബിജു തോണിക്കടവില്‍ അറിയിച്ചു .

ഫോമയുടെ നേതൃത്വത്തില്‍ തീരുവല്ലയ്ക്കടുത്ത് കടപ്രയില്‍ അമേരിക്കന്‍ മലയാളി സംഘടനകളുടെ സഹായത്തോടെ നിര്‍മ്മിച്ച ഫോമാ വില്ലേജില്‍ സണ്‍ഷൈന്‍ റീജിയണ്‍ വലിയ പങ്കാളിത്തമാണ് വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാക്കിയ കെടുതികളുടെ ഫലമായി മധ്യ തിരുവിതാം കൂറില്‍ വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും നിരവധി വീടുകള്‍ നമ്മുടെ സഹോദരന്മാര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫോമാ മുന്‍കൈ എടുത്ത് ഫോമാ വില്ലേജിന് രൂപം നല്‍കിയത് .

ഫോമാ കേരളാകണ്‍വെന്‍ഷനോടനുബന്ധിച്ചു നാല്‍പ്പതിലധികം വീടുകള്‍ ആണ് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായി ഫോമാ സമര്‍പ്പിച്ചത് .അതില്‍ സണ്‍ഷൈന്‍ റീജിയണ്‍ നല്‍കിയ സംഭാവന വളരെ വലുതാണ് .

മലയാളീഅസോസിയേഷന്‍ഓഫ്സൗത്ത് വെസ്‌റ്ഫ്‌ലോറിഡ, മലയാളിഅസോസിയേഷന്‍ഓഫ്നോര്‍ത്ത് ഫ്‌ലോറിഡ , ജാക്ക്‌സണ്‍വില്‍, കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്, മലയാളീഅസോസിയേഷന്‍ഓഫ്സെന്‍ട്രല്‍ ഫ്‌ലോറിഡ, മയാമിമലയാളിഅസോസിയേഷന്‍, തുടങ്ങിയ റീജിയണ്‍ അംഗസംഘടനകളും, ജോയ്കുര്യന്‍ ടാമ്പാ എന്നിവരും ചേര്‍ന്ന് ഏഴ് വീടുകള്‍ ഫോമാ വില്ലേജ് പ്രോജെക്ടിനായി നല്‍കി. മലയാളീഅസോസിയേഷന്‍ ഓഫ്സൗത്ത് വെസ്‌റ്ഫ്‌ലോറിഡ , ഫോര്‍ട്ട് മയേഴ്‌സ് രണ്ടുവീടുകള്‍ നിര്‍മ്മിക്കാനുള്ള സഹായം നല്‍കി .

അസോസിയേഷന്‍ ഭാരവാഹികളുടെയും അസോസിയേഷന്‍ പ്രസിഡന്റ്മാരായ നിനു വിഷ്ണു, ബോബന്‍എബ്രഹാം, ജഗതിനായര്‍, സജി കരിമ്പന്നൂര്‍, ജോസ്തോമസ്, ജോയ് കുര്യന്‍ താമ്പാ, അതുപോലെ തന്നെ പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ നേതൃത്വം നല്‍കിയ 'തണല്‍' പ്രവര്‍ത്തകര്‍, തുടങ്ങിയവരെഎത്രത്തോളം ശ്ലാഘിച്ചാലുംമതിയാവില്ല .

പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പ്രയാസങ്ങള്‍ സ്വന്തം വിഷയങ്ങളായി വിലയിരുത്തുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നാളെയ്ക്ക് പ്രചോദനമാകുന്ന തരത്തില്‍ വിന്യസിക്കുവാന്‍ ഫോമയ്ക്കും അംഗസംഘടകള്‍ക്കും സാധിച്ചു. മഹാപ്രളയം കേരളത്തെ ഇല്ലാതാക്കിയപ്പോള്‍ നമ്മുടെ സഹജീവിതങ്ങള്‍ക്ക് താങ്ങായും തണലായും നിലകൊണ്ടത് പ്രവാസി മലയാളികള്‍ ആയിരുന്നു. പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍. അതുകൊണ്ട് ഈ വര്‍ഷം ഉണ്ടായ സമയത്തും അതിനെഅതിജീവിക്കുന്ന തരത്തിലുള്ള വീടുകള്‍ നമുക്ക് നിര്‍മ്മിച്ച് നല്‍കുവാന്‍ സാധിച്ചു . ലോകത്തിനു ഒരു മാതൃക കൂടിയായി ഫോമാ വില്ലേജ് മാറുന്നു .

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആയനോയല്‍ മാത്യു,പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധിയായ
അനുഉല്ലാസ്, റീജിയനല്‍കണ്‍വീനര്‍ജോമോന്‍തെക്കേത്തൊട്ടിയില്‍, റീജിയനല്‍ സെക്രട്ടറിസോണികന്നോട്ടുതറ, പി ആര്‍ ഓഅശോക്പിള്ള, അസോസിയേഷന്‍പ്രസിഡണ്ട്മാരായ ഷീല റോമി, സുനില്‍ വര്‍ഗീസ്, ഷൈനിജോസ്, തോമസ്ഡാനിയേല്‍, ചാക്കോച്ചന്‍ ജോസഫ് , ഡോ.ജഗതിനായര്‍, ഷാന്റി വര്‍ഗീസ് , ബാബുകല്ലിടിക്കല്‍ , സെബാസ്റ്റ്യന്‍ഇമ്മാനുവല്‍, ഫോമാവില്ലജ്പ്രൊജക്റ്റ് കമ്മിറ്റി, ഫോമാ പ്രസിഡന്റ്ഫിലിപ്പ്ചാമത്തില്‍ , ജനറല്‍ സെക്രട്ടറിജോസ്എബ്രഹാം, ട്രഷററര്‍ ഷിനുജോസഫ് , വൈസ് പ്രസിഡന്റ്വിന്‍സെന്റ്ബോസ് , ജോയിന്റ്സെക്രട്ടറിസജുജോസഫ് , ജോയിന്റ്ട്രഷറര്‍ജെയിന്‍ മാത്യു കണ്ണച്ചാന്‍ പറമ്പില്‍,ചെയര്‍മാന്‍ അനിയന്‍ജോര്‍ജ് , കോ ഓര്‍ഡിനേറ്റര്‍ജോസഫ്ഔസോ , കോ- ഓര്‍ഡിനേറ്റര്‍ഉണ്ണികൃഷ്ണന്‍ കോ- ഓര്‍ഡിനേറ്റര്‍നോയല്‍ മാത്യു .ഫോമയുടെ എല്ലാ റീജിയണല്‍ വൈസ് പ്രസിഡണ്ട്മാര്‍ ,കമ്മിറ്റി അംഗങ്ങള്‍ ,ഫോമാ മുന്‍ ഭാരവാഹികള്‍ ,വില്ലേജ് പ്രൊജക്ടുമായി സഹകരിച്ച മറ്റ് റീജിയനുകള്‍ ,അസോസിയേഷനുകള്‍ ഈ പ്രോജക്ടിന്റെ കേരളാ ഘടകം കോ ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ ,ആര്‍ സനല്‍ കുമാര്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും സണ്‍ഷൈന്‍ റീജിനുയനു വേണ്ടി അറിയിക്കുന്നു .

തുടര്‍ന്നും ഇത്തരം പ്രോജക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ജന്മനാടിനും വളര്‍ത്തുന്ന നാടിനും സഹകമായി പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിജു തോണിക്കടവില്‍ കൂട്ടിച്ചേര്‍ത്തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക