മലയാളസിനിമയില്‍ താരപുത്രന്മാരാണ് ഇപ്പോള്‍ അരങ്ങു വാഴുന്നത്. വീനിത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്, ദുല്‍ഖര്‍ സല്മാന്, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ഗോകുല്‍ സുരേഷ് ഗോപി ഇങ്ങനെ നീണ്ട നിര കിടക്കുകയാണ്. എന്നാല്‍ മലയാള സിനിമയില്‍ താരപുത്രിമാര്‍ എത്തുന്നത് വളരെ വളരെ ചുരുക്കമാണ്. അവര്‍ സിനിമയെ മാറ്റി നിര്‍ത്തി മറ്റ് മേഖലകളാണ് തിരഞ്ഞെടുക്കാറുള്ളത്.
മലയാള സിനിമയിലേക്ക് താന്‍ എന്തുകൊണ്ട് എത്തിയില്ലെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ മറുപടിയിലാണ് സുറുമി മനസ് തുറന്നത്. '' വാപ്പയെ പോലെയും ദുല്‍ഖറിനെ പോലെയും ക്യാമറയ്ക്കു മുന്നില്‍ നില്ക്കാന് ഭയമാണ്. അതിന് എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഫോട്ടോഗ്രാഫി മേഖല താല്പര്യമുണ്ട്. എന്നാല്‍ ഒരു ചിത്രമെങ്കിലും നന്നായി എടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
എന്തെങ്കിലും ആകണം എന്ന് പറഞ്ഞു വാപ്പ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് തിരഞ്ഞെടുത്ത മേഖലയാണ് ചിത്രരചനാ മേഖല. ചെറുപ്പം മുതലേ ചിത്രരചന മേഖലയോട് താല്പര്യം കാണിച്ചിട്ടുണ്ട് അതിനെ കുടുംബാംഗങ്ങള്‍ മുഴുവന്‍ പൂര്‍ണമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ താല്പര്യം മുഴുവന്‍ വര മേഖലയോട് തന്നെയാണ്.''
സുറുമി പറയുന്നു. ദുല്‍ഖര്‍നേക്കാളും നാല് വയസ്സ് മൂത്തതാണ് സുറുമി. പ്രശസ്തനായ ഹാര്‍ട്ട് സര്ജന് മുഹമ്മദ് റെയ്ഹാന് സഹീദാണ് സുറുമിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് സുറുമി.