കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം സഹിക്കാനും തയ്യാറാകുന്ന തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലൂടെ ആരാധകരെ വിസ്മയിപ്പിച്ച അനുഷ്‌കയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യാത്രയ്ക്കിടെ ഏതോ ആരാധകന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്.
ചിത്രത്തില്‍ അനുഷ്‌ക നന്നായി വണ്ണം വെച്ചതായാണ് കാണുന്നത്. ഇതോടെ പലരും താരത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തി. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനാല്‍ ശരീരം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് വണ്ണം വെച്ചതെന്നുമാണ് വിമര്‍ശകര്‍ കുറിച്ചത്. ഇതോടെ താരത്തെ അനുകൂലിച്ച് മറ്റൊരു വിഭാഗം ആരാധകരും രംഗത്തെത്തി. അനുഷ്‌കയ്ക്ക് വണ്ണം കൂടിയാല്‍ എന്താണെന്നും അതില്‍ മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നാണ് താരത്തെ അനുകൂലിച്ച് എത്തിയ ആരാധകര്‍ കുറിച്ചത്.