Image

റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Published on 09 September, 2019
റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു


കുവൈത്ത്: കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ നവംബര്‍ 15 നു അബാസിയ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടപ്പിക്കുന്ന 'കാസര്‍ഗോഡ് ഉത്സവ് 2019' ന്റെ ഭാഗമായി പുറത്തിറക്കുന്ന റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു. മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്‌സല്‍ ഖാന്‍ മുതിര്‍ന്ന അംഗം അബ്ദുള്‍റഹ് മാനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

യോഗം ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. നവര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് മധൂര്‍ അനുശോചനകുറിപ്പ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഹനീഫ് പാലായി , കാസര്‍ഗോഡ് ഉത്സവിനെക്കുറിച്ചു വിവരിച്ചു. അഷ്‌റഫ് തൃക്കരിപ്പൂര്‍,സുദന്‍ ആവിക്കര , പി.എ. നാസര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷററ്് രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക