Image

നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)

Published on 10 September, 2019
നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)
'ഈ ഓണം ഞങ്ങള്‍ക്ക് സമ്മാനിച്ച ഫോമയ്ക്ക് നന്ദി'
ഈ വാക്കുകള്‍ പറയുമ്പോള്‍ ഫോമാ വില്ലേജിലെ ഉണ്ണിയുടെ ശബ്ദം ഇടറിയിരുന്നു. എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറുന്ന ഒരു സ്ഥലം. കഴിഞ്ഞ പ്രളയ സമയത്ത് ഉണ്ടായിരുന്നവയെല്ലാം ഇല്ലാതാക്കിയ ഇടം .അവിടെ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ഫോമാ ഞങ്ങള്‍ക്കായി നല്‍കിയ കരുതല്‍ വളരെ വലുതാണ്. ഈ ഓണം ഞങ്ങള്‍ മതിമറന്ന് ആസ്വദിക്കും .

'ഇത് ഫോമ ഞങ്ങള്‍ക്ക് നല്‍കിയ സ്വര്‍ഗ്ഗമാണെന്നു പറയും,'ഫോമാ വില്ലേജിലെ ശുഭ രതീഷ് ...
'കഴിഞ്ഞ വര്‍ഷം ഈ ദിനങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍മ്മിക്കുവാന്‍ വയ്യ. തല ചായ്ക്കുന്ന കൂരയില്‍ വെള്ളം കയറി എല്ലാം ഇല്ലാതായ നിമിഷങ്ങള്‍. ഉള്ളതും എടുത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഓടുമേഞ്ഞ ഒരു വീട്ടിലേക്ക് ഞങ്ങള്‍ തിരിച്ചു വരനമെന്നേ ആഗ്രഹിച്ചുള്ളൂ. എന്നാല്‍ തിരിച്ചെത്തിയത് കോണ്‍ക്രീറ്റ് ഇട്ട്, എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഭവനങ്ങളിലേക്ക്. അതിനവസരം ഒരുക്കിയത് ഫോമയാണ് '

ഇതു പറയുമ്പോള്‍ ശുഭയുടെയും ശബ്ദം ഇടറിയിക്കുന്നു. അടച്ചൊതുക്കമുള്ള വീട്ടിലെ സുരക്ഷിതത്വം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അനിവാര്യതയാണ്. അത് സാധ്യമാക്കിയതിന് ഫോമയ്ക്ക് നന്ദിയും കടപ്പാടും.

ഇ-മലയാളിയോട് സംസാരിക്കുകയായിരുന്നു ഉണ്ണിയും ശുഭയും.

'കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഞങ്ങള്‍ അനുഭവിച്ച ദുരിതം, പ്രയാസങ്ങള്‍, ഇവയില്‍ നിന്നെല്ലാം
മാറ്റമുണ്ടായത് ഞങ്ങള്‍ക്കൊരു വീട് നിര്‍മ്മിച്ചു നല്‍കാം എന്ന വാഗ്ദാനവുമായി ഉണ്ണികൃഷ്ണനും, ബിജു സാറും എത്തുമ്പോഴാണ്. അതൊരു വലിയ പ്രതീക്ഷയായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായിഈശ്വരന്‍ എത്തുന്നതു പോലെ ഒരനുഭവം.'

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിത്തില്‍ ഒരു യോഗം കൂടി വിളിക്കപ്പെട്ടതോടെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ഉറപ്പ് ലഭിക്കുകയായിരുന്നു.

പല പദ്ധതികളും വെള്ളത്തിലായി പോയ ചരിത്രമാണ് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യത്തില്‍ ഉള്ളത്. പക്ഷെ ഓരോ തവണ അമേരിക്കയില്‍ നിന്നും ഫോമയുടെ നേതാക്കന്മാര്‍ എത്തുമ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം കൂടുകയായിരുന്നു .

കടപ്രയില്‍ ഇന്ന് തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന നാല്‍പ്പത് വീടുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കെന്ത് അഭിമാനമാണന്നോ? ഇത് സത്യമാണോ? സ്വപ്നമാണോ എന്ന് വരെ ചിന്തിച്ച നിമിഷങ്ങള്‍.

ഞങ്ങള്‍ക്കായി നിങ്ങള്‍ പണിതുയര്‍ത്തിയ ഈ വീടുകളില്‍ നിങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ഓരോ വിയര്‍പ്പുകണങ്ങളും ഉണ്ടെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ക്കായി പണം മുടക്കിയ വ്യക്തികള്‍, സംഘടനകള്‍, കുടുംബങ്ങള്‍, അസോസിയേഷനുകള്‍, റീജിയണുകള്‍, അതിനായി പ്രവര്‍ത്തിച്ചവര്‍ എല്ലാവരേയും ഈ അവസരത്തില്‍ ഹൃദയപൂര്‍വ്വം സ്മരിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളുണ്ടാകും. നിങ്ങളുടെ കഷ്ടപ്പാടുണ്ടാകും. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ കരുതലുണ്ടാകും.'

ഈ വാക്കുകള്‍ ഒരു പ്രചോദനമാണ്. ഇനിയും സാധാരണക്കാരെ കരുതാനുള്ള പ്രചോദനം. ഈ പ്രൊജക്റ്റിനൊപ്പം നടന്ന എല്ലാവരെയും ഈ ഓണക്കലത്ത്, ഫോമാ വില്ലേജിലെ ഓരോകുടുംബത്തോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഇ-മലയാളിയും അഭിനന്ദിക്കുന്നു ...
ഈ ഓണം ഫോമയുടേതാണ് ..
നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)നന്ദി, ഈ ഓണം ഞങ്ങള്‍ ഫോമയ്ക്ക് സമര്‍പ്പിക്കുന്നു: ഫോമാ വില്ലേജ് നിവാസികള്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക