Image

ഓണാഘോഷ നിറവില്‍ ഫോമാ വില്ലേജ്

അനില്‍ പെണ്ണുക്കര Published on 12 September, 2019
ഓണാഘോഷ നിറവില്‍ ഫോമാ വില്ലേജ്
ഫോമാ വില്ലേജില്‍ ഇന്നലെ ഓണാഘോഷത്തിന്റെ ദിനം കൂടിയായിരുന്നു .സ്വന്തമായി ഒരു വീടുണ്ടാകുകയും അവിടെ ആദ്യത്തെ ഓണം സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിച്ചതിന്റെ നിറവ് .അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമാ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ അകപ്പെട്ട ,വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി തിരുവല്ലയ്ക്ക് സമീപം കടപ്രയില്‍ നിര്‍മ്മിച്ച് നല്‍കിയ ഫോമാ വില്ലേജില്‍ തിരുവോണം എല്ലാ കുടുംബങ്ങളും സന്തോഷത്തോടെ ആഘോഷിച്ചു .കുട്ടികളെല്ലാം രാവിലെ തന്നെ പൂക്കളം ഒരുക്കുകയും മിക്കവാറും വീടുകളിലെല്ലാം അത്തപ്പൂക്കളം ഒരുക്കുകയും ,പുരുഷന്മാര്‍ നാടന്‍ പാട്ടുകളുമായി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കൂടുകയും ചെയ്തു .

ഈ ഓണം ഇത്രത്തോളം മനോഹരമായി ആഘോഷിക്കുവാന്‍ ഇടയാക്കിയത് അമേരിക്കന്‍ മലയാളികളുടെ കരുതലും സ്‌നേഹവും ഒന്നുകൊണ്ട് മാത്രമാണ് . ഞങ്ങള്‍ക്കായി നാല്‍പ്പതിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഫോമായുടെ ഭാരവാഹികള്‍ മുന്നിട്ടിറങ്ങുകയും കൃത്യ സമയത്ത് അത് ഞങ്ങള്‍ക്കായി നല്‍കുകയും ചെയ്തു .അതിനു ഫോമയുടെ എല്ലാ ഭാരവാഹികളോടും നേതൃത്വത്തോടും കടപ്പാടും സ്‌നേഹവും ഉണ്ട് .ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് ,ജോ.സെക്രട്ടറി സജു ജോസഫ് ,ജോ.ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,വില്ലേജ് പ്രോജക്ട് ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ,തിരുവല്ല പ്രോജക്ട്  കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ,കോ  ഓര്‍ഡിനേറ്റര്‍ മാരായ ജോസഫ് ഔസോ ,നോയല്‍  മാത്യു ,ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ക്കും വീടുവകള്‍ നിര്‍മ്മിച്ച് നല്‍കിയ തണല്‍ പ്രവര്‍ത്തകര്‍ക്കും ഓണാശംസകള്‍ അറിയിക്കുന്നതായി വില്ലേജ് നിവാസികള്‍ അറിയിച്ചു .

ചിത്രങ്ങള്‍
ഫോമാ വില്ലേജില്‍ നടന്ന ഓണാഘോഷങ്ങളില്‍ നിന്ന്



ഓണാഘോഷ നിറവില്‍ ഫോമാ വില്ലേജ്ഓണാഘോഷ നിറവില്‍ ഫോമാ വില്ലേജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക