Image

വൃക്കരോഗമുള്ളവര്‍ പാല്‍കുടി കുറയ്ക്കണം

Published on 12 September, 2019
വൃക്കരോഗമുള്ളവര്‍ പാല്‍കുടി കുറയ്ക്കണം
വൃക്കരോഗമുള്ളവര്‍ പാല്‍കുടി കുറയ്ക്കണം.കാല്‍സ്യം അടിയുന്നതുമൂലമാണു സാധാരണ വൃക്കയില്‍ കല്ലുണ്ടാകുന്നത്. ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവര്‍ പാല്‍ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം. ഇവര്‍ക്കു കൊഴുപ്പു നീക്കിയ പാലാണ് ഉചിതം.  പാട നീക്കിയ പാല്‍ കുടിക്കുന്നത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

പാലില്‍ മാംസ്യം, കൊഴുപ്പ്, ധാതുക്കള്‍, അന്നജം, കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍ തുങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം. ശരീരത്തിന് ആവശ്യമായ പല ഘകങ്ങളും ദ്രാവകരൂപത്തില്‍ ലഭിക്കുന്നു എന്നതാണു പാലിനെ മികച്ചതാക്കുന്നത്. എന്നാല്‍, പാല്‍ സമീകൃതാഹാരമാണെന്ന വാദത്തോടു വിദഗ്ധര്‍ പലരും വിയോജിക്കുന്നു. പാല്‍ കുടിക്കുന്നതുകൊണ്ടു മാത്രം മനുഷ്യന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കില്ലാത്തതുകൊണ്ടു സമീകൃതാഹാരം എന്നു പറയാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.

ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനു മുന്‍പു ശരീരത്തിനു വേണ്ട പോഷണങ്ങള്‍ ലഭിക്കാന്‍ പാല്‍ കുടിക്കാം. അതും ആവശ്യത്തിലേറെ നല്‍കിയാല്‍ കുഞ്ഞുങ്ങള്‍ക്കു ദഹനക്കേട് ഉണ്ടാകുകയും ചെയ്യും. എന്നാല്‍, വളരുമ്പോള്‍ പാല്‍ കുടിക്കേണ്ടത് അത്യാവശ്യമാണെന്നു പറയാന്‍ കഴിയില്ല. പാലില്‍നിന്നു കിട്ടുന്ന പോഷകഘടകങ്ങള്‍ മറ്റ് ആഹാരപദാര്‍ഥങ്ങളില്‍നിന്നു കിട്ടുന്നുണ്ടെങ്കില്‍ അതു ധാരാളം മതി. ഉദാഹരണത്തിന്, മുത്താറിയില്‍ പാലിലെക്കാള്‍ കൂടുതല്‍ കാല്‍സ്യവും സോയാമില്‍ക്കില്‍ നന്നായി മാംസ്യവും അങ്ങിയിട്ടുണ്ട്. പോഷണങ്ങള്‍ ലഭിക്കാന്‍ പല ഭക്ഷണസാധനങ്ങള്‍ തേടിപ്പോകേണ്ട എന്നതാണു പാല്‍ കുടിക്കുന്നതിന്റെ സൗകര്യം. ഇപ്പോഴെ ഭക്ഷണരീതിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അന്നജവും കൊഴുപ്പും മറ്റും ധാരാളമായി ലഭിക്കുന്നുണ്ട്. അതിനൊപ്പം പാല്‍കൂടിയായാല്‍ ഇവയുടെ അളവു കൂടുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണു പുതിയ കണ്ടെത്തല്‍. എന്നാല്‍, തികഞ്ഞ സസ്യഭുക്കുകള്‍ക്കു പാല്‍ കുടിക്കുന്നതു ഗുണം ചെയ്യും. മല്‍സ്യത്തിലും മാംസത്തിലും അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പാലില്‍നിന്നു ലഭിക്കുന്നതുകൊണ്ടാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക