Image

ഫോമാ നേതാവ് റെജി ചെറിയാന്‍ നിര്യാതനായി

Published on 12 September, 2019
ഫോമാ നേതാവ് റെജി ചെറിയാന്‍ നിര്യാതനായി
അറ്റ്ലാന്റ: ഫോമയുടെ സമുന്നത നേതാവ് റെജി ചെറിയാന്‍, 58, നിര്യാതനായി

ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപകരില്‍ ഒരാള്‍. 

കോഴഞ്ചേരി തേവര്‍വേലില്‍ വലിയവീട്ടില്‍ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാന്‍.

ബാലജനസഖ്യത്തിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990ല്‍ അമേരിക്കയില്‍ എത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അര്‍ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍.

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്.

പുത്തന്‍കാവ് സ്വദേശിയായ ആനി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ലീന ചെറിയാന്‍, അലന്‍ ചെറിയാന്‍ എന്നിവരാണ് മക്കള്‍.

അനു ചെറിയാന്‍ (കോഴഞ്ചേരി), സജി ചെറിയാന്‍ (ന്യൂയോര്‍ക്ക്), ബിജു മാത്യു ചെറിയാന്‍ (ഓസ്റ്റിന്‍) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 14, ശനി 6 മുതല്‍ 9 വരെ: ബയര്‍ഡ് ആന്‍ഡ് ഫ്‌ലാനിഗന്‍ ഫ്യൂണറല്‍ ഹോം, 288 ഹറിക്കെയ്ന്‍ ഷോള്‍സ് റോഡ്, നോര്‍ത്ത് ഈസ്റ്റ്, ലോറന്‍സ്വില്‍, ജോര്‍ജിയ-30046
സെപ്റ്റംബര്‍ 15, 12 മണി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്റ്റോണ്‍ മൗണ്ടന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി ചെറിയാന്‍ (914) 512-7060

Byrd & Fannigan Funeral Home

288 Hurricane Shoals RD NE, Lawrenceville,

GA 30046

Tentatively 

Saturday (9/14/2019) 5 to 6pm family viewing & 6 to 9 pm general viewing  

Funeral arrangements: 

Sunday (9/15/2019)

Viewing at St. Thomas Orthodox Church, Stone Mountain at around 12noon and then to the funeral home 

ഫോമാ നേതാവ് റെജി ചെറിയാന്‍ നിര്യാതനായി
Join WhatsApp News
Easow Sam Oommen 2019-09-12 19:12:17
Our heartfelt condolences to our Dear Regi Cherian.  Remembering the humanitarian task he has undertaken for the people who have affected by the natural calamities in Houston and Florida.  
Remembering his members of family and praying for their peace and consolation.  Regi was one among the leaders of the Pravasi Malayalee Community of Americas and FOMAA.   
jose george 2019-09-12 20:59:30
OH MY GOD  I CANT BELEIVE THIS  
HOPE THIS IS IS FALSE NEWS

Death 2019-09-12 23:19:37

"OH MY GOD  I CANT BELEIVE THIS  
HOPE THIS IS IS FALSE NEWS"

Death is a truth and it cannot be false
Biju Cherian 2019-09-13 00:36:05
It’s shocking news ... may Almighty God grant him eternal rest and peace in heaven. Condolences and prayers 🙏🙏
- കോരസൺ 2019-09-13 08:41:54
റെജിയെക്കുറിച്ചു നല്ല ചില ഓർമ്മകൾ മനസ്സിലുണ്ട്. അറ്റ്ലാന്റാക്കു വരുന്നു എന്നറിഞ്ഞു പലപ്രാവശ്യം സംസാരിക്കാനായി. അവിടെ എത്തിയ ശേഷം ലയൺസ് ക്ലബ്ബിന്റെ ഒരു യോഗം സംഘടിപ്പിക്കാനും അതിൽ സംസാരിക്കാനും അവസരം ഒരുക്കി. മനസ്സിലാക്കിയിടത്തോളം, അദ്ദേഹം മനസ്സിൽ ഒളിച്ചുവെക്കാതെ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. വളരെ പ്രതീക്ഷയോടെ ഫോമയുടെ ഉത്തരവാദിത്തം വഹിക്കാൻ തയ്യാറാവുകയായിരുന്നു. 
മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയും ലോലതയും ഇത്തരം ഓരോ സംഭവങ്ങളിൽ തെളിഞ്ഞു വരുന്നു. ചെയ്തു തീർത്താൽ മതിയാകാത്ത ഒരുപിടി ആഗ്രഹങ്ങളും അതിനുള്ള ഊർജ്ജവും ബാക്കിയാക്കി അദ്ദേഹം പോയി, കാലത്തിന്റെ കണക്കുപുസ്തകത്തിൽ അടയാളപ്പെടുത്തിയ ജീവിതം. വിട.
- കോരസൺ 
A. C. George 2019-09-13 14:00:13

We were shocked and profoundly grieved to know the sudden demise  of our team member

 Mr. Regi Cheriyan. We the entire members of the Kerala Debate Forum, USA express our deepest condolences and prayers. He was a sincere community worker. For some years, I know him as a member of Westchester Malayalee Association, Yonkers Malayalee Association at New York. After moving to Atlanta area also he continued his community involvement. His untimely death is a loss for our community. He will be long remembered. 

A C George from Kerala Debate Forum-USA 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക