Image

അരിസോണയില്‍ ഓണ മഹോത്സാവം സെപ്റ്റംബര്‍ 14ന്

മനു നായര്‍ Published on 12 September, 2019
അരിസോണയില്‍ ഓണ മഹോത്സാവം സെപ്റ്റംബര്‍ 14ന്
ഫീനിക്‌സ് (അരിസോണ): പൊന്നോണംകൊണ്ടാടുന്ന പൊന്നിന്‍ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്.  പൂക്കളമിട്ടും, പുതുവസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. അരിസോണയിലെ പ്രമുഖ പ്രവാസികൂട്ടായ്മയായ കെ.എ ച്.എ.യുടെയും കലാകാരന്‍മാരുടെ കൂട്ടായ്മയായ ക ാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മെഗാ “ഓണാഘോഷ മഹോത്സവം” ശനിയാഴ്ച സെപ്തംബര് 14 നു എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും.

അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓര്മയില്‍ സൂഷിക്കനുതകുന്നരീതിയിലാണ് ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു സംഘടനയുടെ പ്രസിഡന്റ്  ദിലീപ് പിള്ള അറിയിച്ചു. ഓണത്തിന്റെ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ രാവിലെപത്തു മണിക്ക് പരമ്പരാഗതരീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും.

തുടര്‍ന്ന് കലാക്ഷേത്രയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന ഒന്നരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന “ഓണപ്പുലരി” മെഗാനൃത്ത പരിപാടി അരങ്ങേറും. ഈ ഷോയുടെ ഭാഗമായി അനിതാ പ്രസീദ് ചിട്ടപ്പെടുത്തിയ മെഗാ തിരുവാതിര,  അജി ബിജു ചിട്ടപ്പെടുത്തിയ മെഗാ മാര്‍ഗംകളി, മധു ഘട്ടിഗറും സംഘവും അവതരിപ്പിക്കുന്ന മെഗാഭരതനാട്യം, സ്പാര്‍ക്ലേസ് ചാന്‍ഡ് ലെര്‍ അവതരിപ്പിക്കുന്ന മെഗാ ബോളിവുഡ്ഡാന്‍സ്, പുലരി കര്‍ത്തയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി ഡാന്‍സ്, ഉമാ മോസും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ അരങ്ങേറും. ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാനആഘര്ഷണങ്ങളിലൊന്നായ ഈമെഗാഷോ അനിതാ പ്രസീദ്, ആരതി സന്തോഷ് , രമ്യ രഘു, സിതാര അഭിലാഷ്,  ദീപ്തി ബിനീത്, പ്രീതി ഹരിഹരന്‍ എന്നിവരാണ് ഏകോപിപ്പിക്കുന്നത്. തുടര്‍ന്ന് ദേശത്തു താമസമാക്കിയതന്റെ പ്രിയപ്പെട്ട പ്രജകളെകാണാനെത്തുന്ന മഹാബലിതമ്പുരാനെ താലപ്പൊലി, വാദ്യമേളം,  മുത്തുക്കുട, പുലികളി, കാവടിഎന്നിവയുടെ അകമ്പടിയോടെ സ്‌നേഹോഷ്മളമായ സ്വീകരണവും വരവേല്പും.

പതിനൊന്നരയോടെ ആരംഭിക്കുന്നതൂ ശനിലയില്‍ വിളമ്പുന്ന ഓണസദ്യക്ക് മികച്ചപാചകക്കാരുടെ നേതൃത്വത്തില്‍ലോകപ്രസിദ്ധമായ ആറന്മുളവള്ളസദ്യയില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്.

രണ്ടുമണിയോടെ ആരംഭിക്കുന്ന കല ാസാംസ്കാരിക സമ്മേളനത്തില്‍ നൂറ്റമ്പതിലധികം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവുംവിളിച്ചോതുന്ന കലാവിരുന്ന്, നാടന്‍പാട്ടുകള്‍, ഗാനമേള, നിര്‍ത്യനൃത്തങ്ങള്‍, നാടോടിനൃത്തം, നാടകംഎന്നിവ ഓണാഘോഷത്തിലെ വേറിട്ടകാഴ്ചകളാകും.

മലയാളമണ്ണിനെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഗൃഹാതുരതയുണര്‍ത്തുന്നഒ രുപിടിനല്ല പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് കലാപരിപാടി കമ്മിറ്റിക്കുവേണ്ടി അനിതാപ്രസീദ്, ദീപ്തിബിനീത്, ആരതി സന്തോഷ് എന്നിവര്‍അറിയിച്ചു.

സമത്വസുന്ദരമായ ഒരുഭൂതകാലത്തിന്റെ ഓര്മപ്പെടുതലായ ഈഓണാഘോഷ പരിപാടിയിലേക്കു അരിസോണയിലെ എല്ലാമലയാളികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി അജിത സുരേഷ്, ശ്രീജിത്ത് ശ്രീനിവാസന്‍, ശ്രീകുമാര്‍ കൈതവന, ലേഖ നായര്‍, അനുപ് നായര്‍, ബിന്ദു വേണുഗോപാല്‍, ജോലാല്‍കരുണാകരന്‍, ബിനിത് മേനോന്‍എന്നിവര്‍ ഒരുസംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു. 

ഈ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക :4805167964, 6232309637, 6234551553, 4803071349. വെബ്‌സൈറ്റ്:  www.khaaz.org


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക