Image

എത്ര പ്രായം ആയാലും ഏറ്റവും സ്മാര്‍ട്ട്‌ ആയ ഹീറോ മമ്മൂക്കയാണ്. ഞാനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാന്‍" : ചിയാന്‍ വിക്രം

Published on 13 September, 2019
എത്ര പ്രായം ആയാലും ഏറ്റവും സ്മാര്‍ട്ട്‌ ആയ ഹീറോ മമ്മൂക്കയാണ്. ഞാനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാന്‍" : ചിയാന്‍ വിക്രം

1992-ല്‍ പ്രശസ്തക്യാമറാമാന്‍ പി സി ശ്രീറാമിന്റെ സം‌വിധാനത്തിന്‍ കീഴില്‍ മീരാ എന്ന ചിത്രത്തിലൂടെ തുടങ്ങി, ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതിനെ തുടര്‍ന്ന് പുതിയ മന്നര്‍കള്‍ എന്ന ചിത്രത്തിലും നായകനായെങ്കിലും വിജയം തുണച്ചില്ല. അതിനെത്തുടര്‍ന്നാണ് അവസരങ്ങള്‍ തേടി മലയാളത്തിലേക്കു എത്തിപ്പെട്ടത്. മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രന്‍ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടന്‍ ക്യാപ്റ്റന്‍ രാജു സം‌വിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളില്‍ വിക്രം നായകനുമായി.


 1998-ല്‍ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്.തുടര്‍ന്ന് ധില്‍, ധൂള്‍, സാമി തുടങ്ങിയ ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറി. 2003-ലെ പിതാമഗന്‍ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വന്‍ നിരൂപക പ്രശംസ നേടിക്കൊടുത്തു. തുടര്‍ന്ന് പ്രമുഖ സംവിധായകരായ ശങ്കര്‍ (അന്ന്യന്‍, ഐ ),മണിരത്നം (രാവണ്‍) തുടങ്ങിയവരുമായും പ്രവര്‍ത്തിച്ച വിക്രം തമിഴില്‍ ഇപ്പോള്‍ ഏറെ ആരാധകര്‍ ഉള്ള ഒരു സൂപ്പര്‍ താരമാണ്. വിക്രം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രേത്യേക അഭിമുഖത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആയ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കുറിച്ച്‌ പരാമര്‍ശം നടത്തി. താന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്നും തന്റെ ഭാര്യ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെന്നും വിക്രം പറയുന്നു.


വിക്രം പറഞ്ഞ വാക്കുകള്‍.

"തീര്‍ച്ചയായും ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച്‌ മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച്‌ വളരെ fascinated ആണ്. അദ്ദേഹത്തിന് എത്ര പ്രായം ആണെങ്കിലും എങ്ങനെയാണെങ്കിലും ഏറ്റവും സ്മാര്‍ട്ട്‌ ആയിട്ടുള്ള ഹീറോ ആണ്. ഏറ്റവും മികച്ച വസ്ത്രധാരണമാണ് അദ്ദേഹത്തിന്റെ. ആ ഒരു വല്ലാത്ത charisma,, ഞാന്‍ എല്ലായ്പ്പോഴും അത് ഇഷ്ടപ്പെടുന്നു. എന്തൊരു പെര്‍ഫോമര്‍ ആണ് അദ്ദേഹം " : വിക്രം മമ്മൂട്ടിയെ കുറിച്ച്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക