Image

സന്തോഷം പങ്കുവെയ്ക്കുന്നവരാകുക- കുമ്മനം രാജശേഖരന്‍

മനു തുരുത്തിക്കാടന്‍ Published on 13 September, 2019
സന്തോഷം പങ്കുവെയ്ക്കുന്നവരാകുക- കുമ്മനം രാജശേഖരന്‍
ലോസാഞ്ചലസ്: കേരളം പ്രളയക്കെടുതില്‍ വേദനിക്കുന്ന ഈ സമയത്ത് മാനവ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും, അന്യോന്യം സന്തോഷം പങ്കിടുകയും ചെയ്യേണ്ടസമയമാണ് ഈ ഓണക്കാലം എന്ന് മുന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. കേരള അസോസിയേഷന്റെ ഓണഘോഷത്തില്‍ പങ്കെടുത്ത് മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യക്തികള്‍ വീട്ടിലും, സമൂഹത്തിലും സന്തോഷം പകരുമ്പോള്‍ സൈക്കോ സോമാറ്റിക്ക് ഡീസിസസ്' ഇല്ലാതെയാകുന്നു. വര്‍ണ്ണ, വര്‍ഗ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്നതാണ് ഓണം. എല്ലാവരും സ്‌നേഹത്തോടെ പട്ടുനൂല്‍ ചരടുപോലെ ജീവിക്കേണ്ട സമയമാണ്. കുമാരനാശാന്‍ പറഞ്ഞതുപോലെ അന്യജീവന്‍ സ്വജീവന്‍ പോലെ കരുതുന്നവരാകണം.'

തുടര്‍ന്ന് അദ്ദേഹം 'ഇ മലയാളിയോട് ' സംസാരിച്ചു- വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. എനിക്ക് താല്‍പര്യമില്ല, ഞാന്‍ പൊതുപ്രവര്‍ത്തകനാണ്, പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനം ആവശ്യമില്ല. പത്തനംത്തിട്ടയിലും, തിരുവനന്തപുരത്തും ഇപ്പോള്‍ കോന്നിയിലും മത്സരിക്കാന്‍ താല്‍പര്യമില്ല, നാല്‍പത് വര്‍ഷമായ പാര്‍ട്ടിക്കുവേണ്ടി  പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ ചിലപ്പോള്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടിവരും.'

പാലയില്‍ അത്ഭുതം ഉണ്ടാകും എന്ന് കുമ്മനം പറഞ്ഞു. വോട്ടര്‍മാര്‍ മാറിചിന്തിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചെങ്കിലും മാറ്റം ഉണ്ടാകുന്നില്ല. എല്‍.ഡി.എഫ്-ജനവിരുദ്ധ നയങ്ങള്‍ തുടരുന്നു, യുഡിഎഫില്‍ പടലപിണക്കം, കോണ്‍ഗ്രസ് ദശാസന്ധിയാണ്, മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. മൂവാറ്റുപുഴയില്‍ പി.സി. തോമസ് നേടിയതുപോലെയുള്ള മുന്നേറ്റം ഉണ്ടാകും.

ശബരിമലയ്ക്കുവേണ്ടി ബി.ജെ.പി. നിയമനിര്‍മ്മാണം നടത്തും, മാനിഫെസ്റ്റോയില്‍ പറഞ്ഞതാണത്. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയമായതിനാല്‍ കാത്തിരിക്കുന്നു. അയോധ്യയില്‍ പോലും പ്രവേശനപരിഹാരം ഉണ്ടാക്കാന്‍ കഴിയും. ആര്‍ട്ടിക്കിള്‍ 378 പോലും മാനിഫെസ്റ്റോയില്‍ പറഞ്ഞ് നടപ്പിലാക്കി. ഇക്കാര്യങ്ങള്‍ മാനിഫെസ്റ്റോയില്‍ പറയാത്തവരാണ്, കോണ്‍ഗ്രസും, ഇടതുപക്ഷവും. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് 5 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

താന്‍ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണെന്ന് അദ്ദേഹം പറഞ്ഞു, വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, താന്‍ കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നു. കെ.കേളപ്പനെതിരെ കമ്മ്യൂണിസ്റ്റുകള്‍ മുദ്രാവാക്യം വിളിച്ചു, സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കേരള മനഃശാസ്ത്രത്തിന് മാറ്റം ഉണ്ടാകുന്ന തലമുറകള്‍ ഉണ്ടാകണം. ശത്രുത പാടില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ തന്നോടൊപ്പം വേദി പങ്കിടാറില്ല, ഒരു മന്ത്രി തനിക്ക് ഒരു അവാര്‍ഡ് തരാതെ ഒഴിവായ, നല്ലതു ചെയ്യുക, എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ, ട്രോളുകള്‍ ശ്രദ്ധിക്കാറില്ല,  അത് അവരുടെ തൊഴിലാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ മുന്നേറ്റം നടത്തും.
പത്തുദിവസം നീണ്ട അമേരിക്കന്‍ പര്യടനത്തിനുശേഷം കുമ്മനം രാജശേഖരന്‍ ഓസ്‌ട്രേലിയക്ക് തിരിച്ചു. അവസാനമായി അദ്ദേഹം പറഞ്ഞു. ഈ യാത്രയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കാന്‍സര്‍, ഇലക്ട്രോണിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു. ഈ മാസം ഇരുപതിന് കേരളത്തില്‍ തിരിച്ചെത്തും.

-വിനോദ് ബാഹുലേയന്‍ ഹരികുമാര്‍, രാംദാസ്പിള്ള, സോദരന്‍ വര്‍ഗീസ്, ജോണ്‍സണ്‍ ചീക്കന്‍പാറയില്‍, ആനന്ദ് ജോസഫ് എന്നിവര്‍ കുമ്മനം രാജശേഖരനൊപ്പം ഉണ്ടായിരുന്നു.

മനു തുരുത്തിക്കാടന്‍

സന്തോഷം പങ്കുവെയ്ക്കുന്നവരാകുക- കുമ്മനം രാജശേഖരന്‍
സന്തോഷം പങ്കുവെയ്ക്കുന്നവരാകുക- കുമ്മനം രാജശേഖരന്‍
സന്തോഷം പങ്കുവെയ്ക്കുന്നവരാകുക- കുമ്മനം രാജശേഖരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക