Image

ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആര്‍ക്കും മതിയായ വോട്ടില്ല

Published on 13 September, 2019
ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍  ആര്‍ക്കും മതിയായ വോട്ടില്ല
പത്തനംതിട്ട: മാര്‍ത്തോമ്മാ സഭയില്‍ പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ഇന്നും ആര്‍ക്കും മതിയായ വോട്ടില്ല. ഇതോടെ മേല്‍പ്പട്ട സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട 4 പേരുടെ പട്ടിക അസാധുവായി. ഇനി പുതിയ എപ്പിസ്‌കോപ്പല്‍ നാമനിര്‍ദേശ സമിതി രൂപീകരിച്ചു പുതിയ പേരുകള്‍ നിര്‍ദേശിക്കണം.

ബിഷപ്പുമാരെ കണ്ടെത്താനായി ചേര്‍ന്ന പ്രത്യേക മണ്ഡല യോഗത്തില്‍ 2 ദിവസം തിരഞ്ഞെടുപ്പു നടത്തിയിട്ടും ഏറ്റവും കുറഞ്ഞ വോട്ടായ 75 ശതമാനത്തില്‍ എത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. എപ്പിസ്‌കോപ്പല്‍ ബോര്‍ഡിനെതിരെ മുന്‍സിഫ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു നടന്നത്.
ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍  ആര്‍ക്കും മതിയായ വോട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക