Image

സ്പീക്കറുടെ ഗാലറിയിലിരുന്നു കണ്ട ആസ്ര്‌ടേലിയന്‍ സഭ (പി ശ്രീകുമാര്‍)

Published on 13 September, 2019
സ്പീക്കറുടെ  ഗാലറിയിലിരുന്നു കണ്ട ആസ്ര്‌ടേലിയന്‍ സഭ (പി ശ്രീകുമാര്‍)
മെല്‍ബണ്‍: കേരള നിയമ സഭയുടെ നടപടി ക്രമങ്ങള്‍ നേരില്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു.  ലോക സഭ, രാജ്യ സഭ നടപടികളും റിപ്പോര്‍ട്ടു ചെയ്യാനും അവസരം കിട്ടി. എന്നാല്‍ സ്പീക്കര്‍ ഗാലറിയില്‍ ഇരുന്ന് സഭാ നടപടികള്‍ കാണാനുള്ള അവസരം ലഭിച്ചത് ആദ്യം. അതും ഒരു വിദേശ രാജ്യത്തെ പാര്‍ലമെന്റ്. മെല്‍ബണിലെ വിക്‌റ്റോറിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും  നടപടി ക്രമങ്ങള്‍ വീക്ഷിക്കാനുള്ള അവസരമാണ് കിട്ടിയത്. നമ്മുടെ ലോകസഭ , രാജ്യ സഭ എന്നതുപോലെ അസംബ്ലിയും  കൗണ്‍സിലും . അസംബ്ലിയില്‍ 88 അംഗങ്ങള്‍, കൗണ്‍സിലില്‍ 40  പേരും. ഇരു സഭകളിലേക്കുമുള്ള വരെ ജനം നേരിട്ടു തെരഞ്ഞെടുക്കും.

ഓസ്ട്രലിയിലെ ആദ്യ പാര്‍ലമെന്റ് ആണ്  വിക്‌റ്റോറിയന്‍ പാര്‍ലമെന്റ് ഹൗസ്സ് . ലോകത്ത് ആദ്യമായി രഹസ്യ ബാലറ്റ് സംവിധാനം നടപ്പിലാക്കിയത്. ഈ പാര്‍ലമെന്റില്‍ ആയിരുന്നു . ഇതേ മന്ദിരത്തിന്റെ നിര്‍മ്മാണ വേളയില്‍ ആണ് തൊഴിലാളികള്‍ക്ക് വേണ്ടി എട്ട് മണികൂര്‍ ജോലി, എട്ട് മണികൂര്‍ വിനോദം, എട്ട് മണികൂര്‍ വിശ്രമവും ആദ്യമായി നടപ്പിലാക്കിയതും. 

കുമ്മനം രാജേട്ടനൊപ്പം പാര്‍ലമെന്റിലെ ആദ്യത്തെ ഹിന്ദു  എം പി കൗസല്യ വഗേലയുടെ അതിഥിയായിട്ടായിരുന്നു സന്ദര്‍ശനം. ഉപരി സഭയായ കൗണ്‍സിലില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയാണ് കൗസല്യ.  കവാടത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാജ് കുമാര്‍ സ്വീകരിക്കാനെത്തി.  പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കൗസല്യ വഗേല പുറത്തിറങ്ങി വന്ന് സ്വീകരിച്ചു. സ്പീക്കറുടെ ഗാലറിയിലേക്ക് കൂട്ടികൊണ്ടു പോയി.  ബസ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ചെല്ലുമ്പോള്‍ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധി പ്രസംഗിക്കുകയായിരുന്നു. അടുത്ത ഊഴം കൗസല്യ വഗേലയുടെത്. നിശ്ചിത സമയത്തിനകം ചുരുങ്ങിയ വാക്കുകളില്‍ അവര്‍ പ്രസംഗിച്ചു. സ്പീക്കര്‍ ഷാന്‍ ലീനെ അഭിനന്ദിക്കുകയും ചെയ്തു.

 പ്രസംഗം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി,. അസം
ബ്ലി ഹാളിലെത്തി. അവിടെയും സ്പീക്കറുടെ ഗാലറിയിലിരുന്ന് നടപടികള്‍ കണ്ടു.

 രാജകീയമാണ് ഇരു സഭകളുടേയും അകത്തളം,  തൂണുകള്‍ 20 കാരറ്റ് സ്വിര്‍ണ്ണം പാകിയത് എന്നതിലുണ്ട് അതിന്റെ പ്രൗഡി. അതിമനോഹരമായ ലൈബ്രെറി ഹാളിലെത്തി. അതിന്‍േയും തൂണുകളില്‍ സ്വര്‍ണ്ണം പാകിയിരിക്കുന്നു. പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് നല്ലൊരു ചായയും കുടിച്ച് കൗസലിയുടെ മുറിയിലേക്ക് പോകവേ എതിരേ വരുന്നു. പ്രധാനമന്ത്രി ഡാനിയല്‍ ആന്‍ഡ്രൂസ്. കടക്കൂ പുറത്ത് എന്നോ മാറി നില്‍ക്കൂ എന്നോ പറഞ്ഞില്ല. പകരം അടുത്തേക്ക് വന്ന് ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. ഒന്നിച്ചു നിന്നൊരു ചിത്രവും എടുത്തു. കൗസല്യ വഗേലയുടെ മുറിയിലെത്തി അവരുമായി കുറെ നേരം സംസാരിച്ചിരുന്നു. കേരളത്തേിലെ പ്രശ്‌നങ്ങള്‍ രാജേട്ടന്‍ അവരെ ധരിപ്പിച്ചു.  കേരളത്തിലേക്ക് ക്ഷണിക്കുകയും കൗസല്യ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഗുജറാത്തിലെ ജംനഗറില്‍ ജനിച്ച കൗസല്യ വഗേല  11 അസംബ്ലി മണ്ഡലങ്ങല്‍ അടങ്ങിയ വെസ്‌റ്റേണ്‍ മെട്രോപോളിറ്റന്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നു വന്നിരുന്ന  ദീപാവലി ആഘോഷങ്ങളുടെ സമാപനത്തിലും  പങ്കെടുക്കാനായി. കേരള ഹിന്ദു സൊസൈറ്റി ഭാരവാഹി രജ്ഞി നാഥ്, ഹിന്ദു സ്വയം സേവകസംഘം കാര്യവാഹ് നാരായണ്‍ വാസുദേവന്‍ എന്നിവരും ഒപ്പം ഉണ്്ടയിരുന്നു

സ്പീക്കറുടെ  ഗാലറിയിലിരുന്നു കണ്ട ആസ്ര്‌ടേലിയന്‍ സഭ (പി ശ്രീകുമാര്‍)സ്പീക്കറുടെ  ഗാലറിയിലിരുന്നു കണ്ട ആസ്ര്‌ടേലിയന്‍ സഭ (പി ശ്രീകുമാര്‍)സ്പീക്കറുടെ  ഗാലറിയിലിരുന്നു കണ്ട ആസ്ര്‌ടേലിയന്‍ സഭ (പി ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക