Image

റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)

Published on 13 September, 2019
റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)
റെജി ചെറിയാന്‍ ഓര്‍മയായി.. ആ ചടുലതയും ചുറുചുറുക്കും അകാലത്തില്‍ മറഞ്ഞു . ഫേസ് ബുക്കില്‍ വളരെ വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ ആണെങ്കില്‍ കൂടി, ഫോമയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആണ് റെജി ചെറിയാന്‍ എന്റെ ഉറ്റ സൗഹൃദവലയത്തില്‍ കടന്നു വരുന്നത്. ക്രമേണ ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും ദൃഢതയും ഏറി. അമേരിക്കയില്‍ റെജി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍ എന്നു നിസ്സംശയം പറയാനാവും . മൂന്ന് തവണ ന്യൂയോര്‍ക്കില്‍ എന്നോടൊപ്പം വീട്ടില്‍ താമസിക്കുവാനും റെജി എത്തിയിരുന്നു.

2018 ഒക്ടോബര്‍ ആറാംതീയതി എന്റെ മകന്റെ വിവാഹദിവസമാണ് റെജിയെ അവസാനമായി കാണുന്നത്. സാമച്ചായ എന്നാണ് വിളിക്കാറുള്ളതെങ്കിലും സ്‌നേഹം കൂടുമ്പോള്‍ എന്നെ ചെറിയാച്ചാ എന്നും വിളിക്കാറുണ്ട്.ഇനിയും അത് കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളു പിടയുന്നു. മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ ചെറിയാച്ചന്റെ മകന്റെ ആവശ്യത്തിന് ഞാന്‍ വന്നില്ലെങ്കില്‍ പിന്നെ ആരുടെ വിവാഹത്തിനാണ് ഞാന്‍ പോകുക എന്നുള്ള മറുപടി ഇപ്പോഴു0 കാതില്‍ മാറ്റൊലി കൊള്ളുന്നു

റെജി തന്നെ പലപ്പോഴും സ്വയം പറയുമായിരുന്നു താനൊരു പാവമാണെന്ന്.. അത് ശരിയായിരുന്നു, മനസ്സില്‍ മറ്റുള്ളവരോട് സ്‌നേഹവും സഹാനുഭൂതിയും നിറച്ച സവിശേഷമായൊരു വ്യക്തിത്ത്വമായിരുന്നു റെജി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും എപ്ലോഴും മുന്നണിയില്‍ ഉണ്ടായിരുന്നു. മനസ്സില്‍ ഒന്നും വയ്ക്കാതെ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അതുകൊണ്ടു തന്നെ കടുത്ത വാക്കുകള്‍ പരസ്പരം പറയേണ്ട അവസരങ്ങളും ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ ഉണ്ടായിട്ടുണ്ട് എന്നതും സത്യമാണ് .. പക്ഷെ തമ്മിലുളള സൗഹൃദം ഒരിക്കലും പറിച്ചെറിയപ്പെട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫോമയുടെ തെരെഞ്ഞെടുപ്പില്‍ ഖജാന്‍ജി സ്ഥാനത്ത് വെറും ഒരു വോട്ടിനു പരാജയപ്പെട്ട നിര്‍ഭാഗ്യം റെജിക്ക് ഏറെ നിരാശ ഉണ്ടാക്കി. റെജിയെ പിന്നില്‍ നിന്നും കുത്തിയവരും കുറവല്ല. പക്ഷേ കൂടുതല്‍ ആത്മവിശ്വാസത്തോടെ വരുന്ന വര്‍ഷം ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു റെജി.

കഴിഞ്ഞ തവണ ആ സ്ഥാനത്ത് മത്സരിച്ച ഞാന്‍ ഇത്തവണ റെജിയുടെ വിജയത്തിനായി ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു . പക്ഷെ അത് വരെ കാത്തിരിക്കുവാന്‍ റെജിക്ക് കഴിഞ്ഞില്ല. വിധി പരാജയപ്പെടുത്തി ..

സംഘടനയില്‍ കടുത്ത മല്‍സരങ്ങള്‍ എന്തിനു എന്നു ചിന്തിക്കണ്ട കാലമായി. സൗഹ്രുദ മല്‍സരങ്ങള്‍ക്കപ്പുറമുള്ള തീവ്ര മല്‍സരങ്ങള്‍ ഒരു കാരണ വശാലും പ്രോല്‍സാഹിപ്പിക്കരുത്. പാര വച്ചവരെയും പിന്നില്‍ നിന്നു കുത്തിയവരെയുമൊക്കെ പറ്റി റെജി പറയാറുണ്ടായിരുന്നു. സംഘടനാ രാഷ്ട്രീയം അത്രക്കൊക്കെ പോകാമോ എന്നു അപ്പോഴൊക്കെ തോന്നുമായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റെജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇതാണ്:Beauty is not in the face..Beauty is a light in the heart

റെജിയുടെ മുഖത്തിന്റെ സൗന്ദര്യവും ഹൃദയത്തിലെ പ്രകാശവും എനിക്ക് മറക്കാവുന്നതല്ല. റെജി ഇല്ലാത്തൊരു ഫോമയും ഇനി എനിക്ക് ചിന്തിക്കാനും ആവില്ല.

പ്രിയ റെജി... എന്റെ ദുഃഖം വാക്കുകള്‍ക്കതീതമാണ്.. ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു

അറ്റ്‌ലാന്റാ മേഖലയില്‍ മരണപ്പെടുന്നവരുടെ മ്രുതദേഹങ്ങള്‍ നാട്ടിലേക്കയക്കാന്‍ റെജി ആളുകളെ നിരന്തരം സഹായിച്ചിരുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ജൊസ് സെബസ്റ്റ്യന്‍ പറഞ്ഞതും ഓര്‍ക്കുന്നു.

നല്ല കുക്ക് ആയിരുന്നു റെജി. വീട്ടില്‍ വരുമ്പോള്‍ ചിക്കനും മീനുമൊക്കെ പാചകം ചെയ്യുന്നത് റെജിയുടെ ഇഷ്ട വിനോദമായിരുന്നു.

ന്യു റോഷലില്‍ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഉണ്ടായ ചില സംഭവങ്ങളും ഓര്‍മ്മ വരുന്നു. അത് പറഞ്ഞാല്‍ പലര്‍ക്കും കൊള്ളുമെന്നുള്ളതു കൊണ്ട് പറയുന്നില്ല.

എന്തായാലും പ്രിയ സുഹ്രുത്തെ വിട, നിത്യ ശാന്തി നേരുന്നു. കുടുംബത്തെ ഞങ്ങള്‍ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? 
റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)റെജി ചെറിയാന്‍: ഒരു സൗഹ്രുദത്തിന്റെ ബാക്കിപത്രം (ഫിലിപ്പ് ചെറിയാന്‍, ന്യു യോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക