Image

കവി കിളിമാനൂര്‍ മധു അന്തരിച്ചു

Published on 14 September, 2019
കവി കിളിമാനൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു.

കിളിമാനൂരില വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്‍മാരുടെ ഈഞ്ചിവിളിയില്‍ 1952ലാണ് ജനനം. 1988 മുതല്‍ ദേശീയ അന്തര്‍ദേശീയ കവിസമ്മേളനത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.


റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്‍മാരും പുത്രന്‍മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയകവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്. എഴുത്തുകാരും നദികളും എന്ന വിഷയത്തില്‍ പഠനം നടത്തി.


മൃതദേഹം തിരുവനന്തപുരം പട്ടം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ഇന്ന് ഉച്ചക്ക് 2.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 5.30ന് ശാന്തികവാടത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക