Image

ഹോളിവുഡിനെ പിടിച്ചുകുലുക്കി നടി ഡെമി മൂറിന്റെ ആത്മകഥ

Published on 14 September, 2019
ഹോളിവുഡിനെ പിടിച്ചുകുലുക്കി നടി ഡെമി മൂറിന്റെ ആത്മകഥ

ഹോളിവുഡിനെ പിടിച്ചുകുലുക്കി നടി ഡെമി മൂറിന്റെ ആത്മകഥ. പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവവും പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കച്ചറുമായുള്ള ബന്ധത്തെപ്പറ്റിയും നടി തുറന്നുപറയുന്നു. ആരാധകര്‍ അറിയാത്ത സംഭവബഹുലമായ ജീവിതകഥ ഇന്‍സൈഡ് ഔട്ട് എന്ന പേരില്‍ സെപ്റ്റംബര്‍ 24-ന് പുറത്തിറങ്ങുകയാണ്.


എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവ പ്രധാനസിനിമകള്‍.ആത്മകഥ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി പുസ്കത്തിലെ ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നടി വെളിപ്പെടുത്തിയത്.


തന്റെ അമ്മ വീട്ടില്‍ താമസിക്കുന്ന സമയത്ത് പതിനഞ്ചാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായയെന്ന് നടി തുറന്നുപറഞ്ഞു. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കുച്ചെറുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്രവുമെല്ലാം ഡെമി മൂര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക