Image

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും

ജോയിച്ചന്‍ പുതുക്കുളം Published on 14 September, 2019
മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ദ്ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും.

സെപ്റ്റംബര്‍ 21-നു വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മോര്‍"ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. 5 മണിമുതല്‍ 6.30 വരെ ഓണസദ്യ, തുടര്‍ന്ന് താലപ്പൊലി-ചെണ്ടമേളം എന്നിവയോടൂകൂടി മാവേലിയുമായി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള എന്നിവ നടക്കും. ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖര്‍ നേതൃത്വം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ മലയാളികളെയും നിറഞ്ഞമനസ്സോടെ ഓണാഘോഷത്തിലേക്ക് സ്‌നേഹത്തോടെ മിഡ്‌വെസ്റ്റ് എക്‌സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നു

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും
Join WhatsApp News
സത്യവതി സാവിത്രി 2019-09-14 23:59:09
നിങ്ങക്ക്  സിനിമാക്കാർ  വന്നു  തന്നെ  കൊഞ്ചി  കുഴഞ്ഞു  ഓണം  ഉൾകാടിക്കണം  അല്ലയോ, അതിനു  മുടക്കാനും  നിങ്ങക്കു  പണമുണ്ട്.  കഷ്ട്ടം  അതിഥിയായി  വല്ല  തൊഴിലാളികളെ  വിളിക്കു . നിങ്ങളുടെ  ഒക്കെ  മൈൻഡ്  സെറ്റ്  മാറണം. നാട്ടിലെ  സിനിമാക്കാർ, മതമേധാവികൾ, രാഷ്ട്രിയക്കാർ  ഒക്കെ മതി  നിങ്ങൾക്ക്.  എന്നാ  പിന്നെ  എന്നെയൊന്നു  അതിഥിയായി  വിളിക്കു ഞാനും  ഒരുപഴകാല  നടിയാ ., സത്യ ൻ കുടയഭിനച്ചതാ. ഈച്ചര വയസായി  എന്നു  മാത്രം . ഒരു  80  ആയി . എന്നാലും  സുന്ദരിയാണ്‌ . ഓണം  ഞാൻ  ഉൽകാടിച്ചു തരാം . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക