Image

നിയമലംഘനം: ട്രക്ക് ഉടമയ്ക്ക് കിട്ടിയ പിഴ 6.53 ലക്ഷം

Published on 14 September, 2019
നിയമലംഘനം: ട്രക്ക് ഉടമയ്ക്ക് കിട്ടിയ പിഴ 6.53 ലക്ഷം


സമ്പല്‍പുര്‍: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ  ഉയര്‍ത്തിയതോടെ രാജ്യത്ത് പലയിടത്തും ഉയര്‍ന്ന പിഴത്തുക ഈടാക്കുന്നതായുള്ള വാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഒഡിഷയില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ചുമത്തിയ പിഴ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 

ആറര ലക്ഷം രൂപയാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയായി ചുമത്തിയിരിക്കുന്നത്. നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കിന് ഒഡീഷയിലെ സമ്പല്‍പുരില്‍ വെച്ചാണ് പിഴ ചുമത്തിയത്. സമ്പല്‍പുര്‍ റീജിയണല്! ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ആണ് പിഴയിട്ടിരിക്കുന്നത്. നാഗാലാന്‍ഡ് സ്വദേശിയായ ശൈലേഷ് ശങ്കര്‍ലാല്‍ എന്നയാളുടെ പേരിലാണ് ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്‌നത്. ജാര്‍സുഗഡ സ്വദേശിയായ ദിലീപ് കര്‍ത്ത എന്നയാളായിരുന്നു െ്രെഡവര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക