Image

മോചിത (ചെറുകഥ: ഭാഗം-3 : ജിഷ ബിഷിന്‍)

Published on 14 September, 2019
മോചിത (ചെറുകഥ: ഭാഗം-3 : ജിഷ ബിഷിന്‍)
സീനത്തിനു സോഫയില്‍ ഇരിക്കാനുള്ള വഴിതുറന്നു കൊടുത്തപോലെ അയാള്‍ ഒന്നും മിണ്ടാതെ അയാളുടെ വീല്‍ചെയര്‍സൈഡിലോട്ടു ഉരുട്ടി.
പക്ഷെ അവള്‍ ചുമരിലോട്ടുനോക്കിനിന്നതേ ഉള്ളു. അവിടെ അയാളുടെയും സുന്ദരിയായ വേറൊരുസ്ത്രീയുടെയും ചിത്രംതൂങ്ങി കിടന്നിരുന്നു.
എന്തായിരുന്നു അവരുടെ േപര് ?
സീനത്തു നാസറിന്റെകണ്ണുകളില്‍ നോക്കിചോദിച്ചു. അത്‌നേരിടാനാവാതെ അയാള്‍കണ്ണുകള്‍ താഴ്ത്തി.
ഗ്രേസി
നല്ലസുന്ദരിയായിരുന്നു അല്ലെ?
അയാള്‍ വെറുതെതലയാട്ടി
ഇത് മകനുംകുടുംബവും?
അവള്‍ സംശയത്തോടെ അയാളെനോക്കി.
അതെ. ഹിന്ദിക്കാരി ആണ് മരുമകള്‍.
അവളുടെ സംശയത്തിന് അയാള്‍ ഉത്തരംകൊടുത്തു.
അവള്‍വീണ്ടും തിരിഞ്ഞു അയാളെനോക്കി
ഇവര്‍ക്കറിയാമായിരുന്നോ നിങ്ങള്‍ക്കുവേറെ കുടീംകുട്യോളും ഉള്ളത് ?
അയാള്‍ ഇല്ല എന്നര്‍ത്ഥത്തില്‍തലയാട്ടി.
എന്നിട്ടെന്തേ... എന്നെ മൊഴിചൊല്ലാതിരുന്നത്? ന്റെ ജീവിതം തരിശാക്കീതു?
അവളുടെകണ്ണുകള്‍ എരിഞ്ഞു.
അയാള്‍ സംസാരിച്ചില്ല ..
അയാളുടെചിന്തകളില്‍ ആചോദ്യം പലതവണ ഉത്തരംതരാതെ വന്നുപോയതാണ്.. പേടിയായിരുന്നു. പക്ഷെഅതിലു പരി ഗ്രേസിയെ നഷ്ടപ്പെടാന്‍ വയ്യായിരുന്നു. അത്രക്കും അവളെ സ്‌നേഹിച്ചു പോയിരുന്നു. ആരുമില്ലാതിരുന്ന തനിക്കുള്ള ഒരുപിടിവള്ളിയായിരുന്നു സീനത്തു. ഇഷ്ടമായിരുന്നു. പക്ഷെ ഗ്രേസിയെകണ്ടശേഷമാണു ഇഷ്ടവും പ്രണയവും രണ്ടാണെന്ന് മനസിലായത്. സീനത്തിിനെ മൊഴിചൊല്ലിയാല്‍ പോലുംഗ്രേസി ആബന്ധം അറിഞ്ഞാല്‍ എല്ലാം അവസാനിക്കുമെന്ന ്തനിക്കറിയാമായിരുന്നു. 

നല്ല ശമ്പളംമേടിക്കുന്ന വിദ്യാസമ്പന്നനായ തനിക്കുചിന്തകളിലും വികാരങ്ങളിലും മുന്‍തൂക്കംതോന്നിയത് ഒപ്പം ജോലിചെയ്യുന്ന ഗ്രേസിയെ ആണ്. മക്കളെ ഓര്‍ത്തുഒരിക്കലുംസ്വയംക്ഷമിക്കാന്‍കഴ്ഞ്ഞില്ലെങ്കിലും, സീനത്തിന്റെഓര്‍മകള്‍ക്ക്ഒട്ടുംആയുസില്ലായിരുന്നുഎന്നതാണ്‌സത്യം. അതെമൊഴിചൊല്ലാമായിരുന്നു.
ഞാന്‍കരുതി. . അയാളുടെവാക്കുകള്‍
വിറച്ചു. തൊണ്ടവരളുന്നപോലെനാസറിന്തോന്നി.
വെള്ളംവേണോ? അവള്‍കുടിക്കാത്തനാരങ്ങാവെള്ളത്തിന്‍റെന്ഗ്ലാസ്അയാള്‍ക്ക്‌നേരെനീട്ടി.
ഞാന്‍വേറെനിക്കാഹ്‌ചെയ്തൂന്ന്കരുതി
അല്ലെ. അവള്‍അയാള്‍വാങ്ങിക്കാത്തഗ്ലാസ്തിരികെമേശയില്‍വച്ചു .
ഇങ്ങള്വേറെകല്യണംകഴിച്ചൂന്നുതന്നെഅറിയാണത്ഉപ്പമരിച്ചശേഷമാണു. അതോടെബഷീറിക്കാടെപെരെലോട്ടുഞങ്ങളുതാമസംമാറ്റി. ഒറ്റക്കെങ്ങനെഒരുപെണ്ണുംരണ്ടുകുട്യോളുംതാമസിക്ക? പക്ഷെഇങ്ങള്കാരണംനശിച്ചത്എന്റെജീവിതംമാത്രല്ല.
പിന്നെ ..അയാള്‍ആദ്യമായിഅവളുടെകണ്ണുകളെനേരിട്ടു.
നിക്കാഹ് കഴിയ്ക്കാതെ എനക്കും, ന്റെ കുട്യോള്‍ക്കും കാവല്കിടന്ന ബഷീറെന്ന് പറയണ ചെങ്ങായിയെ ഇങ്ങക്ക് ഓര്‍മ്മയുണ്ടോ? രണ്ടാം കെട്ടിന്റെ കൊറച്ചില്കാരണം നാട്ടാര് മുയിക്കണം പറഞ്ഞിട്ടും ഞാന്‍പിടിച്ചുനിന്നു.പക്ഷെന്റെ മക്കളെ ഒരുബാപ്പകാളും സ്‌നേഹിക്കുന്ന കണ്ടപ്പോള്‍ ആഗ്രഹിച്ചു ഓരുടെ ബീവിയായി ജീവിക്കാന്‍. വേറൊരു സ്ത്രീടൊപ്പംപോയ ഭര്‍ത്താവിനോട് പകരംവീട്ടാനല്ല, ആസ്‌നേഹത്തിന്റെ സുരക്ഷിതത്യംവീണ്ടും ആശിച്ചട്ടുതന്നെ ആണു. പക്ഷെ ആടേം വിധി എനക്കെതിരായിരുന്നു.

കൂട്ടുകാരന്റെ ബീവിയെസ്വന്തമാക്കാനുള്ള മടിയോ അതോ പതിഞ്ചാംവയസില്‍ ഓരുടെ ഖല്‍ബില്‍ നിറഞ്ഞപ്രണയം ഞാന്‍കാണാതിരുന്നതിനു പകരംവീട്ടാലോ ആയി അത്‌നടന്നില്ല. നിങ്ങളെന്റെ ജീവിതത്തിലില്ലായിരുന്നെങ്കില്‍ ഇന്നുംഎന്നെ സ്‌നേഹത്തോടെ ഒളിഞ്ഞുനിന്ന് മാത്രംനോക്കുന്ന എന്റെബഷീറിക്ക എന്റെസ്വന്തമായിരുന്നേനെ. രണ്ടുജീവിതമാനിങ്ങടെ സ്വാര്‍ഥതകാരണംനശിച്ചേ.
സീനത്തിന്റെ സ്വരംചിലമ്പിച്ചു .
ഞാന്‍ കേട്ടത് നീയും ബഷീറും ഒന്നിച്ചാന്നു
അയാള്‍ മുഴുവിക്കാതെ നിര്‍ത്തി.
അതെ ഒന്നിച്ചാണ്. ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിപ്പും അറിവു ംഇല്ലാത്ത എനക്കാവില്ലായിരുന്നു. എന്റെ കുട്യോളുടെ ഉപ്പന്നെയാണയാള്‍. പക്ഷെ എന്റെ വീടരല്ല.
അവള്‍ വീണ്ടുംഅയാളുടെയും ഭാര്യയുടെയും ചിത്രത്തിലേക്ക് നോക്കി.
ഗ്രേസി ജോര്‍ജ് .. നിങ്ങള്‍ അവരെ സ്‌നേഹിച്ചപോലെ ഞാന്‍ ബഷീറിക്കയെ സ്‌നേഹിക്കുന്നു . പക്ഷേതിരിച്ചു ആ സ്‌നേഹം ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടു എനിക്ക് വിവാഹമോചനം വേണം.
എന്ത് ? ഇപ്പോള്‍? ഇനിഎന്തിനു?
നാസറിന് വാക്കുകള്‍ വിക്കിപോയി.
അതെ .. സ്വതത്രയായി .. എനിക്ക് ആരുടെയും ഭാര്യ എന്നും കാമുകി എന്നും മേല്‍വിലാസം വേണ്ട.. അതിനായ്ഉള്ളകാത്തിരുപ്പായിരുന്നുങ്ങളെകാണുംവരെ. ഇനിഹജ്ജിനുപോകണം. ഒരുപക്ഷെ അതിനുവേണ്ട ിമാത്രമായിരുന്നിരിക്കാം ഈകാത്തിരുപ്പ്. എല്ലാബന്ധത്തില്‍ നിന്നുംമോചിതയായി. എല്ലാത്തിനോടും ക്ഷമനല്‍കി.
സീനത്തു നീ .. അയാള്‍മുഴുവിക്കാനാവാതെ നിര്‍ത്തി.
പേപ്പര്‍ ഒക്കെ റഹീം ഈഅഡ്രസ്സില്‍ അയക്കും. ഞാന്‍ വക്കീലിനെകണ്ടിരുന്നു. ബുദ്ധിമുട്ടിപ്പിക്കാതെ അതില്‍ഒപ്പിടണം.
എങ്കില്‍ശരി. അവള്‍ അയാളെ േനാക്കിഅതുപറഞ്ഞു വാതില്‍തുറന്നു പുറത്തേക്കുനടന്നു .
കൂടുതല്‍ ഒന്നുംനാസറിന് പറയാനാകുന്നതിനുമുന്‍പേ വാതില്‍ അടഞ്ഞു പോയിരുന്നു.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക