Image

കോട്ടയത്ത് കാര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

Published on 14 September, 2019
കോട്ടയത്ത് കാര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
തുരുത്തി: എംസി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് അപകടം. കാറില്‍ ഉണ്ടായിരുന്നവര്‍ തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കര്‍ ലോറിക്കും മറ്റു വാനുകള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ നിശേഷം തകര്‍ന്നു.

തുരുത്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.15ന് ടാങ്കര്‍ ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ തകര്‍ന്ന കാര്‍. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ചങ്ങനാശേരിയില്‍ നിന്നു പൊലീസും അഗ്‌നി സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക